കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവന്‌ ഇപ്പോള്‍ മാജിക്കറിയാം.

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം ഗോപിനാഥ്‌ മുതുകാടിന്‌ അന്ന്‌ പത്തുവയസായിരുന്നു പ്രായം. കൈയില്‍ ഒളിച്ചു പിടിച്ച റിബണുമായി ആദ്യത്തെ മാജിക്‌ കാണിക്കാന്‍ സ്റ്റേജിലെത്തിയ കൊച്ചു പയ്യന്‌ പക്ഷേ പിഴച്ചു.

കൈക്കുളളില്‍ മറച്ചു വച്ചി‍രുന്ന റിബണ്‍ കാണികള്‍ക്കിടയിലിരുന്ന ഒരു വികൃതി ചേട്ടന്‍ കണ്ടുപിടിച്ച് ഇങ്ങനെ വിളിച്ചു കൂവി. "ഇവന്‌ മാജിക്കൊന്നും അറിയില്ല"

ഹൃദയം തകര്‍ന്ന്‌ വേദിക്ക്‌ പിന്നിലേയ്ക്കു മടങ്ങിയ മുതുകാടിനെ ഗുരു സമാധാനിപ്പിച്ചു‍. ആത്മവിശ്വാസത്തോടെ അടുത്തയിനം കാണിക്കാന്‍ ഉപദേശിച്ചു. ഒട്ടും പതറാതെ മുതുകാട്‌ വീണ്ടും സ്റ്റേജിലെത്തി. ഒന്നൊന്നായി ജാലവിദ്യകള്‍ അവതരിപ്പിച്ചു. കൈയടിയും നേടി.

കേരള ശിശു ക്ഷേമ സമിതി സംഘടിപ്പിച്ച വേനല്‍ക്കാല ക്ലാസില്‍ പങ്കെടുത്ത കൊച്ചു ‍കൂട്ടുകാര്‍ക്കു മുന്നില്‍ തന്‍റെ കുട്ടിക്കാലം അവതരിപ്പിക്കുകയായിരുന്നു മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാട്‌.

ജീവിതവിജയത്തിന്റെ അടിസ്ഥാനം ആത്മവിശ്വാസമാണ്‌. എന്റെ ജീവിതവും അനുഭവവും എന്നെ പഠിപ്പിച്ചത്‌ അതാണ്‌. - മുതുകാട്‌ കുട്ടികളോട്‌ പറഞ്ഞു.

സന്യാസിമാര്‍ ശൂന്യതയില്‍ നിന്നും ഭസ്മം എടുക്കുന്നത്‌ എങ്ങനെയെന്നാണ്‌ പന്ത്രണ്ടു വയസുളള കൃഷ്ണയ്ക്ക്‌ അറിയേണ്ടിയിരുന്നത്‌.

ചോദ്യം കേട്ടയുടനെ മുതുകാട്‌ കൈ വായുവില്‍ വീശിയെറിഞ്ഞു. കൈപ്പടത്തില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഭസ്മം കണ്ടപ്പോള്‍ കുട്ടികളുടെ സംഘത്തിന്‌ അത്ഭുതം അടക്കാനായില്ല.

നിരന്തരമായ പരിശീലനമാണ്‌ ഇത്തരം തന്ത്രങ്ങളുടെ ജീവന്‍ - മുതുകാട്‌ കുട്ടികളോട്‌ പറഞ്ഞു.

ഇത്തരം മാന്ത്രിക വിദ്യകള്‍ കാണുന്പോള്‍ അതിന്റെ പിന്നിലുളള ശാസ്ത്രത്തെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു‍. കാരണം മാജിക്‌ ആത്യന്തികമായി ശാസ്ത്രമാണ്‌.

വാഴക്കുളം നന്പൂതിരിയെന്ന പ്രശസ്തനായ മാന്ത്രികനെക്കുറിച്ച് തന്റെ കുട്ടിക്കാലത്ത്‌ അച്ഛന്‍ ഒരുപാടു കഥകള്‍ പറഞ്ഞു തരുമായിരുന്നു. ആ കഥകള്‍ കേട്ടാണ്‌ മാന്ത്രികനാകാന്‍ തീരുമാനിച്ചത്‌. പ്രസിദ്ധനായ വാഴക്കുളത്തിനു കീഴില്‍ മാന്ത്രിക വിദ്യ പഠിക്കാനുളള ഭാഗ്യവും തനിക്കുണ്ടായെന്ന്‌ മുതുകാട്‌ ഓര്‍മ്മിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X