കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാസയോഗ്യമായ ഗ്രഹം കണ്ടെത്തി

  • By Staff
Google Oneindia Malayalam News

ഭൂമിയേക്കാള്‍ ഒന്നരയിരട്ടി വലിപ്പമുള്ള ഗ്രഹമാണ് കണ്ടെത്തിയത്. ഈ സൂപ്പര്‍ ഭൂമിയിലെ താപനില പൂജ്യത്തിനും നാല്പത് ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ്. പാറക്കെട്ടുകള്‍ നിറഞ്ഞതോ കടലുകളുള്ളതോ ആയ ഗ്രഹമായിരിക്കുമിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സൗരയൂഥത്തില്‍ നിന്നും 20.5 പ്രകാശവര്‍ഷം അകലെയുള്ള ഗ്ലീസ് 581 എന്ന നക്ഷത്രത്തെയാണ് ആ ഗ്രഹം വലംവയ്ക്കുന്നത്. ഈ ഗ്രഹത്തില്‍ ജലമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത ഈ ഗ്രഹത്തിലുണ്ട്. സൂര്യനോട് അടുത്ത് സ്ഥിതിചെയ്യുന്ന 100 നക്ഷത്രങ്ങളിലൊന്നാണ് ഗ്ലീസ്. ഭൂമിക്ക് സൂര്യനുമായുള്ള അകലത്തേക്കാള്‍ കുറവാണ് ഈ ഗ്രഹവും അതിന്‍്റെ നക്ഷത്രമായ ഗ്ലീസും തമ്മിലുള്ള അകലം.

കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ സൗരയൂഥത്തിന് പുറത്ത് ഇരുന്നൂറോളം ഗ്രഹങ്ങള്‍ ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടുണ്ട്. ശനി പോലെ വാതകങ്ങള്‍ നിറഞ്ഞതാണ് മിക്ക ഗ്രഹങ്ങളും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X