കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍മാന്‍ സൂക്ഷിക്കുക, ക്രിപ്റ്റോനൈറ്റ് കണ്ടെത്തി

  • By Staff
Google Oneindia Malayalam News

ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്ര സംഘമാണ് പുതിയ ധാതുവിനെ കുറിച്ച് പഠനം നടത്തിയത്. സെര്‍ബിയയിലെ ഒരു ഖനിയില്‍ നിന്നാണ് ഗവേഷകര്‍ ഇത് കണ്ടെടുത്തത്. റിയോ ടിന്‍റ്റോ ഖനി സംഘത്തിലെ ഭൂമിശാസ്ത്രജ്ഞരാണ് ഈ ധാതു കണ്ടെത്തിയത്.

എന്നാല്‍ സൂപ്പര്‍മാന്‍ കഥകളില്‍ വിവരിച്ചതില്‍ നിന്നു വ്യത്യസ്തമായി വെളുത്ത പൊടിയായി കാണപ്പെട്ട ഈ ധാതു റോഡിയോ ആക്ടീവ് തരംഗങ്ങളില്ലാത്തതാണ്. കഥയിലെ ക്രിപ്പ്റ്റോനൈറ്റ് പച്ച നിറത്തില്‍ ക്രിസ്റ്റല്‍ രൂപത്തിലുളളതാണ്.

സൂപ്പര്‍മാനന്‍റെ ജന്മഗ്രഹമായി പറയപ്പെടുന്ന ബഹിരാകാശത്തിനു പുറത്തുളള ക്രിപ്പ്റ്റനുമായി ഇതിനു ബന്ധമൊന്നുമില്ല. അതേസമയം ഇന്നു വരെ ശാസ്ത്ര ലോകത്തിനു പരിചിതമായ മറ്റു ധാതുകളുടെ സ്വഭാവമൊന്നും ഇതിനു യോജിക്കുന്നില്ല.

ഇതിന്‍റെ രാസവാക്യം സോഡിയം ലിത്തിയം ബോറോണ്‍ സിലികേറ്റ് ഹൈഡ്രോക്സ്ഡൈ് ആണെന്ന് നാച്ചുറല്‍ ഹിസ്റ്റി മ്യൂസിയത്തിലെ ഡോ ക്രിസ് സ്റ്റാന്‍ലി അറിയിച്ചു.

"ഗവേഷണത്തിന്‍റെ അവസാന ഘട്ടത്തില്‍ ഈ രാസവാക്യം ഉപയോഗിച്ചു ഞാന്‍ വെബില്‍ സേര്‍ച്ച് ചെയ്തു. തുടര്‍ന്ന കിട്ടിയ വിവരങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. സൂപ്പര്‍മാന്‍ റിട്ടേണ്‍സ് എന്ന ചിത്രത്തില്‍ ലെക്സ് ലൂതര്‍ ക്രിപ്പ്റ്റോനൈറ്റ് അടങ്ങിയ പാറകല്ല് മോഷ് ടിക്കുന്നുണ്ട്. ആ പാറയില്‍ എഴുതിയിരിക്കുന്ന അതെ സൂത്രവാക്യമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ പുതിയ ധാതുവില്‍ ഫ്ലൂറിന്‍ അടങ്ങിയിട്ടില്ല. കഥയില്‍ പറഞ്ഞ പച്ചനിറത്തിനു പകരം വെളള നിറമാണ് ഈ ധാതുവിന്. ഈ വ്യത്യാസമൊഴിച്ചാല്‍ ബാക്കിയെല്ലാത്തിലും ഇത് ക്രിപ്പ്റ്റോനൈറ്റിന്‍്റെ ഘടനകളുമായി സാമ്യമുളളതാണ്.

ബാറ്റികളിലും ബോറെറ്റ് നിര്‍മാണത്തിലും ഈ ധാതു ഉപയോഗിക്കാനാവുമെന്നാണ് നിഗമനം. ഇതു കണ്ടെത്തിയ സെര്‍ബിയന്‍ ഖനി സ്ഥിതി ചെയ്യുന്ന സ്ഥലമായ ജേഡര്‍ അടിസ്ഥാനപ്പെടുത്തി ധാതുവിനെ ജേഡറൈറ്റ് എന്ന് പേരിടാണ് തീരുമാനം.

എല്ലാ വര്‍ഷവും ഏകദേശം 40 പുതിയ ധാതുകള്‍ കണ്ടെത്തുന്നുണ്ടെങ്കിലും ഇത്ര കൂടിയ അളവില്‍ ഒരു ധാതു ലഭിക്കുയെന്നത് അസാധാരണമാണ്. പുതിയ ധാതുകള്‍ പൊതുവേ മൈക്രോസ്കോപ്പിക് തരികളുടെ അളവില്‍ മാത്രമേ കണ്ടെത്താറുളളൂ. എന്നാല്‍ ജേഡറൈറ്റ് നിരവധി ബാഗുകളില്‍ ശേഖരിക്കാവുന്നത്രയുണ്ടായിരുന്നു.

ഒരു വസ്തുവിന്‍റെ രസതന്ത്രഘടന സാങ്കല്‍പിക സൃഷ്ടിയുമായി പൂര്‍ണ്ണ സാദൃശ്യമുണ്ടാക്കുകയെന്നത് വളരെ അപൂര്‍വമാണ്- എന്‍ആര്‍സിയിലെ ക്രിസ്റ്റല്‍ വിദഗ്ദനായ വോണ്‍ ലീ പേജ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X