Get Updates
Get notified of breaking news, exclusive insights, and must-see stories!

അണുബാധ: രോഗികള്‍ക്ക് വീര്യമുളള പ്രതിരോധ മരുന്നുകള്‍ നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് രോഗികള്‍ക്ക് വീര്യമുളള പ്രതിരോധ മരുന്നുകള്‍ നല്‍കിയതായി റിപ്പോര്‍ട്ട്.

ഇതിനു പുറമേ, മെഡിക്കല്‍‍ കോളെജിലെ ശസ്ത്രക്രിയാനന്തര വാര്‍ഡിലെ അണുബാധയ്ക്ക് കാരണം മെത്തിസിലിന്‍ റസിസ്റ്റന്‍റ് സ്റ്റഫലോകോക്കസ് എന്ന ബാക്ടീരിയയാണെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശക്തിയുളള തരം ബാക്ടീരിയയാണിത്.

എസ്എടി ആശുപത്രിയ്ക്കു് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ അടക്കം വിവിധ വിഭാഗങ്ങളില്‍ മാരകമായ അണുബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നത് .

മെഡിക്കല്‍ കോളെജിലെ തീവ്രപരിചരണ വിഭാഗങ്ങളിലും സെന്‍ട്രല്‍ സ്റ്റെറിലൈസേഷന്‍ മുറിയിലും അണുബാധ കണ്ടെത്തിയതായി മൈക്രോ ബയോളജി വിഭാഗമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീവ്രപരിചരണ വിഭാഗം,സര്‍ജിക്കല്‍ തീവ്ര പരിചരണ വിഭാഗം, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, സിഎസ്ആര്‍ എന്നിവിടങ്ങളില്‍ അണുബാധ കണ്ടെത്തിയതായുളള ഏപ്രിലിലെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഐസിയുവിലെയും ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലേയും വെന്‍റിലേറ്ററുകളില്‍ നിന്നുളള ഓക്സിജനില്‍ ഈര്‍പ്പമുണ്ടാക്കുന്ന ഹ്യൂമിഡിഫയറിലാണ് അപകടകാരികളായ ബാക്ടീരിയകളെ കണ്ടെത്തിയത്. സെന്‍ട്രല്‍ സ്റ്റെറിലൈസേഷന്‍ മുറിയിലെ വെളളത്തിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്ന ബാക്ടീരിയുളളത്.

മെഡിക്കല്‍ കോളെജിലെ ഓപ്പറേഷന്‍ തിയറ്റര്‍, കാര്‍ഡിയാക് കാത്ത് ലാബ്, വിവിധ വിഭാഗങ്ങളിലെ തീവ്രപരിചരണ വിഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് അണുവിമുക്ത ഉപകരണങ്ങള്‍ നല്‍കുന്നതു സിഎസ്ആറില്‍ നിന്നാണ്. ഇതിനാല്‍ ഈ വിഭാഗത്തിലെ അണുബാധ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമെന്നാണു വിദ്ഗധാഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+