Get Updates
Get notified of breaking news, exclusive insights, and must-see stories!

പണ്ടൊരിക്കല്‍ എനിക്കും ലഭിച്ചു കളളനോട്ട്‌

മട്ടന്നൂര്‍: പണ്ടൊരിക്കല്‍ തനിക്ക്‌ ലഭിച്ച കളളനോട്ട്‌ ഒരു കടയില്‍ നല്‍കി മാറ്റിയെടുത്ത്‌ ഓര്‍മ്മ യുവജനങ്ങളുമായി പങ്കുവെച്ചു കൊണ്ടാണ്‌ കെ.പി മോഹനന്‍ എംഎല്‍എ യുവജന ക്യാംപിന്റെ സമാപന ചടങ്ങ്‌ കൊഴുപ്പിച്ചത്‌.

യുവാക്കള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുകയാണെന്നും പണത്തിനു വേണ്ടി എന്തു ചെയ്യാനും മടിക്കുന്നില്ലെന്നും ഇതിനു മാറ്റം വരണമെന്നുമൊക്കെ പ്രസംഗിക്കവേയാണ്‌ ഈ വെളിപ്പെടുത്തല്‍ . കളളക്കച്ചവടക്കാരെക്കുറിച്ചും കളളനോട്ടുകളെക്കുറിച്ചും പരാമര്‍ശിക്കുന്പോഴാണ് പണ്ടത്തെ സംഭവം എംഎല്‍എയുടെ ഓര്‍മ്മയിലെത്തിയത്‌.

അബദ്ധത്തില്‍ തന്റെ കൈവശമെത്തിയ 500 രൂപയുടെ കളളനോട്ട്‌ പോലീസില്‍ ഏല്‍പ്പിയ്ക്കാനോ നശിപ്പിയ്ക്കാനോ താന്‍ ശ്രമിച്ചില്ലെന്ന്‌ പറഞ്ഞ്‌ എംഎല്‍എ അത്‌ ഒഴിവാക്കാനായി കണ്ടെത്തിയ വഴിയെ കുറിച്ച്‌ വിശദമായി വിവരിക്കുകയും ചെയ്‌തു.

തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ നിന്നു വായ്‌പയെടുത്തപ്പോഴാണ്‌ 500 രൂപയുടെ കളളനോട്ട്‌ ലഭിച്ചതെന്നും എന്നാല്‍ തനിക്കത്‌ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും എംഎല്‍എ പറഞ്ഞു. ഈ പണം ഉപയോഗിച്ച്‌ പാനൂരിലേക്ക്‌ അടിയന്തിരമായി ഡിഡി അയ്‌ക്കാന്‍ വേണ്ടി മറ്റൊരു ബാങ്കില്‍ ചെന്നപ്പോഴാണ്‌ അതില്‍ കളള നോട്ടുണ്ടെന്ന്‌ അവിടത്തെ ബാങ്ക്‌ ജീവനക്കാരന്‍ പറഞ്ഞത്‌.

താന്‍ എംഎല്‍എയാണെന്ന്‌ മനസിലാക്കിയ ജീവനക്കാരന്‍ കളളനോട്ട്‌ പോലീസിനെ ഏല്‌പിക്കുകയോ, കത്തിച്ചുകളയുകയോ ചെയ്യണമെന്നും നിര്‍ദേശിച്ചതായും മോഹനന്‍ പറഞ്ഞു. എന്നാല്‍ ആ നോട്ട്‌ വാങ്ങി ഇതു രണ്ടിനും തുനിയാതെ പിന്നീട്‌ ഒരു കടയില്‍ ചെന്ന്‌ സാധനങ്ങള്‍ വാങ്ങി കളളനോട്ട്‌ മാറ്റിയെടുക്കുകയും ചെയ്‌തുവെന്നും 500 രൂപ നോട്ട്‌ വാങ്ങിയ കടക്കാരനും കളളനോട്ട്‌ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

എന്തായാലും പണ്ടത്തെയീ സാഹസിക പ്രവര്‍ത്തി പിടിക്കപ്പെട്ടില്ലെങ്കിലും ഇപ്പോഴത്തെ ഈ വെളിപ്പെടുത്തല്‍ വിമര്‍ശനത്തിനു വഴിവച്ചിരിക്കുകയാണ്‌. ഇനിയിതുമൊരു വിവാദത്തിന്‌ വഴിതെളിക്കുമോ എന്ന്‌ വഴിയേയറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+