മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം കേന്ദ്രസര്‍ക്കാര്‍ കേരകൃഷി മെച്ചപ്പെടുത്തുന്നതിന് തയ്യാറാക്കിയ 4600 കോടി രൂപയുടെ പദ്ധതിയില്‍ 4000 കോടിയും കേരളത്തില്‍ ചെലവഴിക്കും. പത്തുവര്‍ഷത്തിനുളളിലാണ് ഈ തുക കേരളത്തിന്‍റെ കേരമേഖലയില്‍ ചെലവിടുന്നത്.
പുതിയയിനം തെങ്ങുകള്‍ വച്ചുപിടിപ്പിക്കാനും ഉളളവയുടെ ഉല്‍പദന ശേഷി വര്‍ദ്ധിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നാലുലക്ഷം ഹെക്ടറിലാണ് ഈ തുക ചെലവിടാനുദ്ദേശിക്കുന്നത്.
കാര്‍ഷികമേഖലയുടെ അഭിവൃദ്ധിയ്ക്കായി പ്രഖ്യാപിച്ച മറ്റു പദ്ധതികളില്‍ നിന്നും ഗണ്യമായ സാന്പത്തികസഹായം കേരളത്തിന് ലഭിക്കും.
അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ ഏലം കുരുമുളക് കൃഷിയ്ക്കു വേണ്ടി 300 കോടി രൂപയുടെ കേന്ദ്ര സഹായം ലഭ്യമാകും.
റബ്ബര്‍ മേഖലയ്ക്ക് ഏഴുവര്‍ഷത്തിനുളളില്‍ ലഭിക്കുന്നത് 400 കോടി രൂപയാണ്. കശുവണ്ടി കൃഷിക്കാര്‍ക്കു വേണ്ടി മറ്റൊരു 200 കോടിയുടെ പദ്ധതിയും കേരളത്തിന് ലഭിക്കും.












Click it and Unblock the Notifications