കൊച്ചി മെഡിക്കല്‍ കോളെജില്‍ സൗജന്യ ചികില്‍സ
ഭുവനേശ്വര്‍: ബുദ്ദിയയെ ഓര്‍ക്കുന്നില്ലേ ഏകദേശം ഒരു വര്‍ഷം മുമ്പ് ഏറ്റവും പ്രായം കുറഞ്ഞ മാരത്തോണ്‍ ഓട്ടക്കാരനെന്ന ലോക റക്കോര്‍ഡ് സ്വന്തമാക്കിയ അഞ്ച് വയസ്സുകാരന്‍ ബുദ്ദിയ സംഗ് .
ഏഴു മണിക്കൂറും രണ്ടു മിനിറ്റും കൊണ്ട് 65 കിലോമീറ്റര്‍ ഓടിയാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഈ കൊച്ചു പ്രതിഭ ഇടം കണ്ടെത്തിയത്.
അന്ന് എല്ലാവരും പ്രവചിച്ചിരുന്നു വളരുമ്പോള്‍ ബുദ്ദിയ ഇന്ത്യായ്‌ക്കായി ഒരു ഒളിംപിക്‌സ് സ്വര്‍ണം സ്വന്തമാക്കുമെന്ന്. യജ്ഞം പൂര്‍ത്തിയാക്കിയ കൊച്ചു ബുദ്ദിയയ്‌ക്കുനേരെ ഒരുപാട് സഹായഹസ്‌തങ്ങള്‍ നീളുകയും ചെയ്‌തു. എന്നാല്‍ ഇപ്പോള്‍ ഈ ഭാവി വാഗ്‌ദാനത്തിന് വേണ്ടത്ര മികച്ച പരിശീലനം ലഭിയ്‌ക്കുന്നില്ല.
അന്ന് ലോകറക്കോര്‍ഡിട്ടപ്പോള്‍ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി പ്രിയരജ്ഞന്‍ ദാസ് മുന്‍ഷി മുതല്‍ ദുബയിലെ കുഹിജിയെന്ന വ്യവസായ ഗ്രൂപ്പുവരെ ബുദ്ദിയയ്‌ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് വാഗ്‌ദാനം നല്‍കി. അഞ്ച് ലക്ഷം രൂപയാണ് കേന്ദ്രമന്ത്രി വാഗ്‌ദാനം ചെയ്‌തത്. മുംബൈ കോണ്‍ഗ്രസ് മറ്റൊരു അഞ്ചു ലക്ഷവും ദുബായ് കമ്പനി 19 ലക്ഷവുമാണ് വാഗ്‌ദാനം ചെയ്‌തത്.
ഇങ്ങനെ പലരും പലതും പറഞ്ഞു. ബുദ്ദിയയുടെ പരിശീലകന്‍ ബിരന്‍ജി ദാസ് ഇതൊക്കേക്കേട്ട് ബുദ്ദിയയ്‌ക്ക് മികച്ച പരിശീലനം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ ബുദ്ദിയ്‌ക്ക് കയ്യില്‍ കിട്ടിയത് ആകെ 2,30,000 രൂപമാത്രമാണ്. മിക്കയിടത്തുനിന്നും കിട്ടിയ ചെക്കുകളൊക്കെ കാശില്ലെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു.
ഇതുതന്നെയാണ് ഇന്ത്യയ്‌ക്ക് ഒരു ഒളിംപിക് ചാമ്പ്യനെ കിട്ടാത്തതിന്റെ കാരണവും- ബിരന്‍ജി പറയുന്നു. ഞാനിപ്പോള്‍ ദിവസവും 700 രൂപവരെ ബുദ്ദിയയുടെ പരിശീലനത്തിനായി ചെലവാക്കുന്നുണ്ട്. ബുദ്ദിയ ഇപ്പോഴും സ്വന്തം കഴിവ് നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ വാഗ്‌ദാനം നല്‍കിയവരൊന്നും അത് പാലിച്ചില്ല. മിക്കവരും മാധ്യമശ്രദ്ധകിട്ടുന്നതിന് വേണ്ടി മാത്രമാണ് ഇത്തരം പാഴ് വാഗ്‌ദാനങ്ങള്‍ നല്‍കിയത്- ദാസ് കുറ്റപ്പെടുത്തി.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി വൃത്തങ്ങള്‍ പറയുന്നത്. ബുദ്ദിയ സിംഗ് ട്രസ്റ്റിന് കൈമാറിയ പണം കോച്ച് ബിരന്‍ജി ദാസ് ദുരുപയോഗം ചെയ്‌തുവെന്നാണ് ഇവര്‍ പറയുന്നത്.
ഞങ്ങള്‍ ഒരു അക്കൗണ്ട് നമ്പറിനായി അന്വേഷിച്ചു. അതില്ലാതെ എവിടെ പണം നിക്ഷേപിയ്‌ക്കും. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണ അശ്രദ്ധയാണ് കാണിച്ചത്. മുംബൈ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍ര് ചരണ്‍ സിംഗ് സപ്ര പറഞ്ഞു.
എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും കൊച്ചു ബുദ്ദിയയെ അലട്ടുന്നതേയില്ല. അവന്‍ ഇപ്പോഴും ഒളിംപിക്‌സ് സ്വപ്‌നം കാണുന്നു. അതിനുവേണ്ടി പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ നിന്ന് ദിവസവും അഞ്ച് മണിക്കൂര്‍ ഓടുന്നു.












Click it and Unblock the Notifications