കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍: റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ പ്രത്യേക സേന

  • By Staff
Google Oneindia Malayalam News

മധുര : തമിഴ് നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മക്കള്‍ തമ്മിലുളള പോരിനെ തുടര്‍ന്ന് ഒരു സംഘം ഡിഎംകെ പ്രവര്‍ത്തകര്‍ മധുരയിലെ സണ്‍ ടിവി, ദിനകരന്‍ ഓഫീസുകള്‍ കത്തിച്ച്‌ രണ്ട്‌പേരെ ചുട്ടുകൊന്നു.

തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കരുണാനിധിയുടെ പുത്രന്‍ എം കെ അഴഗിരി പിന്തുണയ്‌ക്കുന്നവരാണ്‌ അക്രമത്തിന്‌ പിന്നിലെന്ന്‌ കരുതുന്നു. കൊല്ലപ്പെട്ടവര്‍ സണ്‍ ടി വിയിലെ മാധ്യമപ്രവര്‍ത്തകരാണ്‌.

കരുണാനിധിയുടെ പിന്‍ഗാമിയെ തേടി നടത്തിയ സര്‍വെയാണ്‌ തീവെപ്പില്‍ കലാശിച്ചത്‌. കരുണാനിധിയുടെ മകനും തദ്ദേശ സ്വയംഭരണ മന്ത്രിയുമായ എം കെ സ്റ്റാലിനാണ്‌ സര്‍വെയില്‍ പങ്കെടുത്ത 70 ശതമാനം പേരുടെയും പിന്തുണ നേടിയത്‌.

നേരത്തെ തന്നെ സ്റ്റാലിനുമായി തെറ്റിപ്പിരിഞ്ഞ്‌ ഡിഎംകെയുടെ മധുര ഘടകത്തിന്‌ നേതൃത്വം നല്‍കുന്ന അഴഗിരിയ്‌ക്ക്‌ രണ്ടു ശതമാനം പേരുടെ പിന്തുണയാണ്‌ ലഭിച്ചത്‌.

ഇതില്‍ പ്രകോപിതരായാണ്‌ അഴഗിരിയുടെ അനുയായികള്‍ മാധ്യമ ഓഫീസുകള്‍ കത്തിച്ച്‌ രണ്ടു പേരെ കൊന്നത്‌.

അക്രമാസക്തരായ ജനക്കൂട്ടം ഏഴുബസിനും തീവച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X