കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍: മൊബൈല്‍ ടവറുകള്‍ പൊളിച്ചു മാറ്റി

  • By Staff
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറില്‍ അനധികൃതമായി കൈയേറിയ സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഒഴിപ്പിക്കുന്നതിനിടെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോധരന്റെ 85 സെന്റ്‌ സ്ഥലത്ത്‌ സ്ഥാപിച്ച രണ്ടു സ്വകാര്യ മൊബൈല്‍ കന്പനികളുടെ ടവറുകള്‍ പൊളിച്ചു മാറ്റി. എയര്‍ടെല്‍, ഐഡിയ തുടങ്ങിയ കന്പനികളുടെ ടവറുകളാണ്‌ നീക്ക്‌ംചെയ്‌തത്‌.

മൂന്നാറിലെ ഭൂമികൈയേറ്റത്തിന്റെയും അനധികൃത നിര്‍മ്മാണത്തിന്റെയും വ്യാപ്‌തി വളരെയേറെയാണെന്ന്‌ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ രണ്ടു ദിവസമായി ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്‌. ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട്‌ റവന്യൂ ഉദ്യോഗസ്ഥരും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും മൂന്നാര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘവും സ്ഥലത്തുണ്ടായിരുന്നു.

റവന്യൂ, വനം, പോലീസ്‌ വകുപ്പുകള്‍ സംയുക്തമായാണ്‌ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്‌. ചൊക്കനാട്‌ പൊക്രമുടി മേഖലകളിലാണ്‌ ഒഴിപ്പിക്കല്‍ നടന്നത്‌. വനം വകുപ്പിന്റെ 400 ഏക്കര്‍ കൈയ്യേറിയതാണ്‌ ആദ്യം ഒഴിപ്പിക്കലിന്‌ വിധേയമായത്‌. അധികൃതര്‍ എത്തിയപ്പോഴെക്കും കൈയ്യേറ്റക്കാര്‍ കടന്നു കളഞ്ഞിരുന്നു.

ഒഴിപ്പിക്കലിനെതിരെ സുപ്രീം കോടതിയില്‍ പോകുമെന്ന്‌ എം.എം ലംബോധരന്‍ അറിയിച്ചിട്ടുണ്ട്‌. സമുദ്രനിരപ്പിന്‌ വളരെ ഉയരത്തില്‍ നില്‍ക്കുന്ന പൊക്ക്രമുടി, ചൊക്കനാട്‌ എന്നീ സ്ഥലങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ അധീനതയില്‍ ആയിരിക്കുകയാണ്‌. ഒഴിപ്പിക്കില്‍ നടപടി ഇനി ടൗണ്‍ മേഖലകളിലായിരിക്കും തുടരുക.

വ്യാജ പട്ടയങ്ങള്‍ നിര്‍മ്മിച്ച്‌ വ്യാജരേഖകള്‍ ഉണ്ടാക്കിയും നിരവധി കമ്പനികള്‍ മൂന്നാറില്‍ സ്ഥലം കൈടയക്കുകയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട്‌. കോടികള്‍ മുതല്‍ മുടക്കി കാട്ടിനകത്തും പുറത്തുമായി ഇവര്‍ റിസോര്‍ട്ടുകളും നിര്‍മ്മിച്ചിട്ടുണ്ട്‌. അവരെ കുടിയൊഴിപ്പിക്കുകയെന്നത്‌ അത്ര എളുപ്പമായിരിക്കില്ല എന്നാണ്‌ സൂചന. കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇവര്‍ കോടതിയില്‍ പോകാനാണ്‌ സാധ്യത.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X