കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യേക ദൗത്യസംഘം ശനിയാഴ്‌ച മൂന്നാറില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കയ്യേറ്റക്കാരെ ഒഴിപ്പിയ്‌ക്കാനും അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥരായ കെ. സുരേഷ്‌ കുമാറും, ഐ.ജി ഋഷിരാജ്‌ സിംഗും ശനിയാഴ്‌ച മൂന്നാറിലെത്തും. ഇടുക്കി ജില്ലയുടെ പുതിയ കളക്ടറായി രാജു നാരായണസ്വാമി അടുത്ത ആഴ്‌ച ചുമതല ഏറ്റെടുക്കും.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം സുരേഷ്‌ കുമാറിന്റെ അധ്യക്ഷതയില്‍ ശനിയാഴ്‌ച മൂന്നരയ്‌ക്ക്‌ മൂന്നാര്‍ ഗസ്റ്റ്‌ ഹൗസില്‍ ചേരും. പ്രത്യേക പൊലീസ്‌ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്‌ച ചേരുമെന്ന്‌ ഋഷിരാജ്‌ സിംഗ്‌ അറിയിച്ചു.

പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെയം കുടിയിറക്കേണ്ട കയ്യേറ്റക്കാരുടെയും പ്രാഥമിക പട്ടിക ഞായറാഴ്‌ച തയ്യാറാകുമെന്നാണ്‌ സൂചന. ഭൂമി വീണ്ടെടുക്കലിന്‌ നേതൃത്വം നല്‍കാന്‍ ഡിജിപി രമണ്‍ ശ്രീവാസ്‌തവയും ചൊവ്വാഴ്‌ച മൂന്നാറിലെത്തും. മൂന്നാര്‍ ഗസ്റ്റ്‌ ഹൗസായിരിയ്‌ക്കും പ്രത്യേക ഓഫീസായി പ്രവര്‍ത്തിയ്‌ക്കുക.

ഒഴിപ്പിയ്‌ക്കല്‍ നടപടിയ്‌ക്കു സംരക്ഷണം നല്‍കുന്ന ഐജി ഋഷിരാജ്‌ സിംഗിന്റെ നേതൃത്വത്തിലുള്ള 400 അംഗ പൊലീസ്‌ സംഘത്തിന്‌ രൂപം നല്‍കിക്കഴിഞ്ഞു. രണ്ട്‌ എസ്‌പിമാര്‍, നാല്‌ ഡിവൈഎസ്‌പിമാര്‍, എട്ട്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ്‌ സംഘത്തിലുള്ളത്‌. ഋഷിരാജ്‌ നല്‍കിയ പട്ടികയിലുള്ളവരെ ഡിജിപി നിയമിയ്‌ക്കുകയായിരുന്നു. 200 പൊലീസുകാര്‍ ഇപ്പോള്‍ത്തന്നെ മൂന്നാറിലുണ്ട്‌. മറ്റുള്ളവരെ ഉടന്‍ അവിടേയ്‌ക്ക്‌ അയക്കും.

വെള്ളിയാഴ്‌ച ഒരിക്കല്‍കൂടി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെ വെവ്വേറെ സന്ദര്‍ശിച്ച ശേഷമാണ്‌ സുരേഷ്‌ കുമാറും സിംഗും വൈകീട്ട്‌ മൂന്നാറിലേയ്‌ക്ക്‌ തിരിച്ചത്‌. ആദ്യഘട്ടത്തില്‍ വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിയ്‌ക്കാനാണ്‌ പ്രത്യേക സംഘത്തിന്‌ മുഖ്യമന്ത്രി നിര്‍ദ്ദേശംനല്‍കിയിരിയ്‌ക്കുന്നത്‌.

കയ്യേറ്റം ചെയ്യപ്പെട്ട ഭൂമി ഏത്‌ വകുപ്പിന്റേതാണോ ആ വകുപ്പിനെക്കൊണ്ടുതന്നെ കയ്യേറ്റക്കാരെ ഒഴിപ്പിയ്‌ക്കാനുള്ള പദ്ധതിയാണ്‌ ദൗത്യസംഘം തയ്യാറാക്കിയിരിക്കുന്നത്‌. മൂന്നുമാസംകൊണ്ട്‌ കയ്യേറ്റക്കാരെ പൂര്‍ണമായി ഒഴിപ്പിയ്‌ക്കുകയെന്നതാണ്‌ ലക്ഷ്യം. ഓരോ ആഴ്‌ചയും കൈക്കൊള്ളേണ്ട നടപടികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌താണ്‌ നടപടികള്‍ പൂര്‍ത്തിയാക്കുക. കയ്യേറിവെച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനൊപ്പംതന്നെ മറുവശത്ത്‌ നിയമനടപടികളും ത്വരിതപ്പെടുത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X