കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍: പൊളിച്ചു നീക്കല്‍ സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: മൂന്നാറിലെ റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കുന്നത്‌ സ്റ്റേ ചെയ്യാന്‍ ഇടുക്കി ജില്ലാ കോടതി വിസമ്മതിച്ചു. ബിസിജി ബില്‍ഡേഴ്‌സ്‌ ഉള്‍പ്പെടെ ഏഴ്‌ വന്‍കിട റിസോര്‍ട്ട്‌ ഉടമകളാണ്‌ സ്റ്റേ ആവശ്യപ്പെട്ട്‌ ജില്ലാ കോടതിയെ സമീപിച്ചത്‌.

മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.കേസില്‍ ഈ മാസം 22ന്‌ വിശദമായ വാദം കേള്‍ക്കും. ഒഴിപ്പിക്കല്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ ചൊവ്വാഴ്‌ച കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നു.

അതേസമയം, മൂന്നാറില്‍ ബിസിജി ഗ്രൂപ്പ്‌ കൈയ്യേറിയ 27 ഏക്കര്‍ സ്ഥലത്തെ 18 കെട്ടിടങ്ങളില്‍ നാലെണ്ണം ദൗത്യസേന പൂര്‍ണ്ണമായും പൊളിച്ചു നീക്കി. തടയണകളും ദൗത്യസേന പൊളിച്ചു നീക്കി. ഒരു ചെക്കുഡാമും തകര്‍ത്തിട്ടുണ്ട്‌.

റിസോര്‍ട്ട്‌ ഉടമകളുടെ ഹര്‍ജി ചൊവ്വാഴ്‌ച പരിഗണനയ്‌ക്ക്‌ വരുമെന്നതിനാല്‍ ദൗത്യസേന പൊളിച്ചുനീക്കല്‍ നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാനുളള കരുതല്‍ സംവിധാനങ്ങളുമായാണ്‌ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്‌. കളക്ടര്‍ രാജു നാരായണസ്വാമി, സ്‌പെഷ്യല്‍ ഓഫീസര്‍ കെ. സുരേഷ്‌ കുമാര്‍, ഐ.ജി ഋഷിരാജ്‌ സിങ്‌ എന്നിവര്‍ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കി.

മറ്റൊരു കേസില്‍ മൂന്നാറിലെ മൂന്നു ചെറുകിട കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നത്‌ ഹൈക്കോടതി 10 ദിവസത്തേക്ക്‌ തടഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ താല്‍ക്കാലിക സ്റ്റേ അനുവദിക്കുകയായിരുന്നു. ബവ്‌റേജസ്‌ കോര്‍പറേഷന്റെ മദ്യവില്‍പനശാലയും മറ്റൊരു സ്വകാര്യവക്തിയുടെ കെട്ടിടവും നീക്കാനുളള നോട്ടീസാണ്‌ തടഞ്ഞത്‌.

രണ്ടും അഞ്ചു സെന്റില്‍ താഴെയുളള സ്ഥലമാണ്‌. തികച്ചും സാങ്കേതിക കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണു താല്‍ക്കാലിക സ്റ്റേ.

ഇതേസമയം, മൂന്നാറിലെ കൈയേറ്റ മേഖലയില്‍ ടാറ്റാ ടീ സ്വകാര്യ വ്യക്തികള്‍ക്ക്‌ കൈമാറിയ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സുപ്രീംക്കോടതിയും തടഞ്ഞിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X