Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ്: ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളെന്ന് കോടതി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ രാസപരിശോധനാ വര്‍ക്ക്‌ രജിസ്റ്റര്‍ ഫൊറന്‍സിക്‌ പരിശോധനയ്ക്ക്‌ വിധേയമാക്കിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്നു ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ എസ്‌. സോമന്‍ പറഞ്ഞു. രാസപരിശോധനാ രജിസ്റ്റര്‍ പിടിച്ചെടുക്കാന്‍ സാധിച്ചത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ടില്‍ തിരുത്തല്‍ ഉണ്ടോയെന്നു കണ്ടെത്താന്‍ ഹൈദരാബാദിലെ ഫോറന്‍സിക്‌ ലാബിലേക്കു വിദഗ്ധ പരിശോധനയ്ക്ക്‌ അയച്ച വര്‍ക്ക്ബുക്കിന്റെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കോടതിയുടെ വെളിപ്പെടുത്തല്‍.

പരിശോധനാ റിപ്പോര്‍ട്ട്‌ ഫൊറന്‍സിക്‌ റിപ്പോര്‍ട്ട്‌ തിങ്കളാഴ്ച ഉച്ചയ്കാണ് കോടതിയിലെത്തിയത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന പോസ്റ്റ്മോര്‍ട്ടം റജിസ്റ്ററില്‍ നിന്ന്‌ അഭയയുടെ റിപ്പോര്‍ട്ട്‌ അപ്രത്യക്ഷമായതായി പൊലീസ്‌ സര്‍ജന്‍ പി. ബാബു നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പി. ബാബുവിനെതിരെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ. സി. രാധാകൃഷ്ണനെതിരെയും കേസ്‌ എടുക്കണമെന്ന്‌ ആവശ്യപ്പെട്ടു നല്‍കിയ സ്വകാര്യ അന്യായം പരിഗണിക്കവെയാണു കോടതി റിപ്പോര്‍ട്ട്‌ എത്തിയ കാര്യം വെളിപ്പെടുത്തിയത്‌. ഈ ഹര്‍ജിയും ചൊവ്വാഴ്ച കോടതി പരിഗണിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+