കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നത്‌ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിന്‌ ഇരട്ടത്താപ്പ്‌ നയമാണുളളത്‌.

ഒഴിപ്പിക്കല്‍ നടപടികളില്‍ വേര്‍തിരിവ്‌ കാണിക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ ദുരൂഹതയുണ്ട്‌. കൈയ്യേറ്റം സംബന്ധിച്ച്‌ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

50,000 ഏക്കര്‍ ഭൂമി ടാറ്റ കൈയ്യേറിയെന്നാണ്‌ വി.എസ്‌ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരോപിച്ചിരുന്നത്‌. കഴിഞ്ഞ ദിവസം ദേശീയ പാതയുടെ ഇരുവശത്തുമുളള 2.13 ഏക്കര്‍ ഭൂമി മാത്രമാണ്‌ ഒഴിപ്പിച്ചത്‌.

തിരഞ്ഞടുത്ത സ്ഥലങ്ങളിലെ കൈയ്യേറ്റം മാത്രമാണ്‌ സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്‌. എകെജി സെന്ററിന്റേത്‌ അടക്കം സിപിഎമ്മും സിപിഐയും കൈയ്യേറിയ ഭൂമി കണ്ടില്ലെന്ന നടിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചിന്നക്കനാല്‍, പോതമേട്‌, ലക്ഷ്‌മി മേഖലകളിലെ കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഒഴിപ്പിക്കലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സെലക്ടീവാകുന്നുവെന്ന്‌ സംശയമുണ്ട്‌. ഒരു കാരണം പറഞ്ഞ്‌ ചില റിസോര്‍ട്ടുകള്‍ പൊളിക്കുക. അതേ കാരണമുളള മറ്റ്‌ കെട്ടിടങ്ങള്‍ നിലനിര്‍ത്തുക. ഇതാണിപ്പോള്‍ സര്‍ക്കാര്‍ മൂന്നാറില്‍ ചെയ്യുന്നത്‌.

വൈദ്യുതി വകുപ്പിന്റെയും വാട്ടര്‍ അതോറിട്ടിയുടെയും ഭൂമിയിലെ കൈയ്യേറ്റങ്ങളെക്കുറിച്ചും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും കുറിച്ച്‌ അന്വേഷിക്കണം. എംഎല്‍എ അടക്കം 25ഓളം ആളുകള്‍ കൈയ്യേറിയ ഭൂമിയുടെ വിശദ വിവരങ്ങള്‍ ഇടുക്കി ഡിസിസി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‌ നല്‍കിയിരുന്നു. അവര്‍ക്കെതിരെ ഒരു നടപടിയും ഇതു വരെ കൈക്കൊണ്ടിട്ടില്ല.

സ്‌മാര്‍ട്‌ സിറ്റി കരാറിലെ ദുരൂഹതകള്‍ നീക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. സ്‌മാര്‍്‌ട സിറ്റി കരാര്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക്‌ മുഖ്യമന്ത്രി മറുപടി പറയണം. കരാറിലെ എട്ട്‌ വ്യവസ്ഥകള്‍ സംസ്ഥാനത്തിന്‌ ദോഷകരമാണെന്നും ചെന്നിത്തല ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X