കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെക്കുറിച്ച്‌ പ്രവാസികള്‍ നിര്‍മ്മിച്ച ചിത്രം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസികളുടെ ജീവിതത്തെക്കുറിച്ചും, ഇവരുടെ പ്രവാസം നാട്ടിലുള്ള പ്രിയ്യപ്പെട്ടവരിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുമുള്ള കഥപറയുന്ന ചലച്ചിത്രമായ തനിയെ ജൂലൈയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

പ്രവാസികളെക്കുറിച്ചുള്ള ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഏതാനും പ്രവാസി മലയാളികള്‍ ചേര്‍ന്നാണെന്നതും ഇതിന്റെ പ്രത്യേകതയാണ്‌. ദോഹയില്‍ ജോലിചെയ്യുന്ന ഏതാനും തിരുവല്ലസ്വദേശികള്‍ രൂപം കൊടുത്ത എന്‍ആര്‍കെ അസോസിയേഷനാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ചലച്ചിത്ര നിര്‍മ്മാതാവ്‌ ബാബു തിരുവല്ലയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.

സമ്പന്നനായ ഒരു പിതാവിന്റെയും മകന്റെയും കഥയാണ്‌ തനിയെ. എംബിബിഎസ്‌ പഠനം പൂര്‍ത്തിയാക്കുന്ന മകന്‍ കൂടുതല്‍ പഠനത്തിനായി യുഎസിലേക്ക്‌ പോവുകയും തിരിച്ചുവരുമെന്ന വാഗ്‌ദാനം ലംഘിച്ച്‌ യുഎസില്‍ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. ഉപരിപഠനം കഴിഞ്ഞ്‌ തിരിച്ചെത്തുന്ന മകന്‌ ജോലിചെയ്യാന്‍ വേണ്ടി നാട്ടില്‍ ആശുപത്രിയും പണിത്‌ കാത്തിരിക്കുന്ന പിതാവ്‌ മകന്‍ തിരിച്ചുവരില്ലെന്ന വാര്‍ത്തയറിഞ്ഞ്‌ രോഗബാധിതനാകുന്നു. പിന്നീട്‌ തിരിച്ചെത്തിയ മകന്‍ പിതാവിനെ വൃദ്ധസദനത്തിലാക്കുകയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ്‌ ടൂറിസം റിസോട്ടാക്കുകയും ചെയ്യുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

നെടുമുടി വേണുവാണ് പിതാവിനെ അവതരിപ്പിച്ചിരിക്കുന്നത്‌. ഈ കഥയെക്കുറിച്ച്‌ ദോഹയിലുള്ള തന്റെ സൃഹൃത്തുക്കളോട്‌ സംസാരിച്ചപ്പോള്‍ ചിത്രം തങ്ങള്‍ നിര്‍മ്മിക്കാമെന്ന്‌ അവര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന്‌ സംവിധായകന്‍ ബാബു പറഞ്ഞു.

മധ്യകേരളത്തിലെ തിരുവല്ലയില്‍ ഇത്തരം എത്രയോ അനുഭവ കഥകളുണ്ട്‌. ഇവിടത്തെ മിക്ക മാതാപിതാക്കളും വാര്‍ദ്ധക്യത്തില്‍ ഏകാന്തതയനുഭവിക്കുന്നവരോ അല്ലെങ്കില്‍ വൃന്ദസദനങ്ങളില്‍ തഴയപ്പെട്ടവരോ ആണ്‌. അതുകൊണ്ടുതന്നെ ഇവിടെ വൃന്ദസദനങ്ങളുടെ എണ്ണവും കൂടുതലാണ്‌- ബാബു പറയുന്നു.

അഞ്ച്‌ ചിത്രങ്ങള്‍ ഇതിനകം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഒരു സംവിധായകന്‍ എന്ന നിലയില്‍ ബാബുവിന്റെ ആദ്യ സംരംഭമാണ്‌ തനിയെ. ഇതിവൃത്തത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ താല്‌പര്യമുണ്ടെന്നറിയിച്ച നെടുമുടി വേണുവും ബാബുവും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രൂപപ്പെടുത്തിയത്‌. വളരെക്കുറഞ്ഞ ചെലവിലാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. തീര്‍ത്തും കഥയ്‌ക്കാണ്‌ ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X