Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: ഗീതയ്‌ക്കും ചിത്രയ്‌ക്കും ജാമ്യം

കൊച്ചി: കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത തൃശൂര്‍ ബാനര്‍ജി മെമ്മോറിയല്‍ ക്ലബ്ബ് തിരികെ നല്‍കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു.

തിങ്കളാഴ്ച രാവിലെയാണ് റവന്യൂ അധികൃതരെത്തി ക്ലബ്ബ് ഒഴിപ്പിച്ചത്. പിന്നീട് വൈകുന്നേരത്തോടെയ ക്ലബ്ബ് തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

തൃശൂര്‍ നഗരമധ്യത്തില്‍ 93 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന പ്രശസ്‌തമായ ക്ലബ്ബ് സ്ഥിതിചെയ്യുന്ന 51.6 സെന്റ്‌ ഭൂമിയ്ക്ക് പട്ടയമോ കൈവശാവകാശ രേഖയോ ഇല്ലെന്ന കാരണം കാണിച്ചാണ് സര്‍ക്കാര്‍ ഇതേറ്റെടുത്തത്. ക്ലബ്ബിലെ ബാര്‍ ഏറ്റെടുത്ത്‌ എക്സൈസ്‌ വകുപ്പിന് കൈമാറുകയും ചെയ്‌തു.

എന്നാല്‍ ഭൂപരിപാലന നിയമപ്രകാരം നല്‍കിയ സ്റ്റേ ഹര്‍ജിയില്‍ തീരുമാനമാകാതെ നടപടി സാധ്യമല്ലെന്നു വ്യക്‌തമാക്കിക്കൊണ്ടാണു കോടതിയുടെ ഇടപെടല്‍.

15 കോടി രൂപയെങ്കിലും മതിപ്പുവിലയുള്ള സ്ഥലവും കെട്ടിടവും കലക്ടര്‍ ഡോ. എം. ബീനയുടെയും ആര്‍ഡിഒ പി. സുരേഷ്ബാബുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ്‌ ഏറ്റെടുത്തത്‌.

എന്നാല്‍ ഭൂമിയൊഴിയണമെന്ന നോട്ടീസിനെതിരെയുള്ള അപ്പീല്‍ ആര്‍ഡിഒ തള്ളിയാലും ഭൂപരിപാലന നിയമപ്രകാരം അപ്പീലും സ്റ്റേഹര്‍ജിയും സമര്‍പ്പിക്കാന്‍ കക്ഷികള്‍ക്ക്‌ അവകാശമുണ്ടെന്നു കോടതി നാലു മണിക്കു പുറപ്പെടുവിച്ച വിധിയില്‍ ചൂണ്ടിക്കാട്ടി.

ആര്‍ഡിഒ അപ്പീല്‍ തള്ളി ഉത്തരവിറക്കിയതു മേയ്‌ 31 നായിരുന്നു. ജൂണ്‍ മൂന്നിനാണു കലക്ടര്‍ക്കു പരാതിയും സ്റ്റേ ഹര്‍ജിയും നല്‍കിയത്‌. അതില്‍ തീരുമാനമെടുക്കാതെ ക്ലബ്ബ് ഏറ്റെടുത്ത നടപടിക്കു ന്യായീകരണമില്ലെന്നു കോടതി വിലയിരുത്തി.

ഹര്‍ജിക്കാരുടെ വാദം കൂടി പരിഗണിച്ചു തീരുമാനമെടുത്ത ശേഷമേ നടപടി പാടുള്ളൂ എന്നും കോടതി വ്യക്‌തമാക്കി. ക്ലബ്ബ് സെക്രട്ടറി ഡോ. ടോണി അക്കര അഭിഭാഷകരായ കെ.പി. ദണ്ഡപാണി, മില്ലു ദണ്ഡപാണി എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ്‌ എസ്‌. സിരിജഗന്റെ ഉത്തരവ്‌.

ഭൂമി, കൊച്ചി മഹാരാജാവു നല്‍കിയതാണെന്നും 1914 മുതല്‍ നിയമാനുസൃതം കൈവശമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. 1992ല്‍ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കിയപ്പോള്‍ ആര്‍ഡിഒയ്ക്ക്‌ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ തള്ളിക്കൊണ്ട് മേയ്‌ 31നാണ്‌ ആര്‍ഡിഒ ഉത്തരവിറക്കിയത്‌. ഈ ഉത്തരവിനൊപ്പം തഹസില്‍ദാര്‍ ജൂണ്‍ രണ്ടിനു വൈകിട്ട്‌ ഒഴിഞ്ഞുപോകാന്‍ നോട്ടീസ്‌ നല്‍കിയപ്പോള്‍ മാത്രമാണ്‌ അപ്പീല്‍ തള്ളിയ കാര്യം ഹര്‍ജിക്കാര്‍ അറിഞ്ഞത്‌.

24 മണിക്കൂറിനകം ഒഴിയണമെന്നായിരുന്നു നോട്ടീസ്‌. ആര്‍ഡിഒയുടെ ഉത്തരവിനെതിരെ കലക്ടര്‍ക്കു നല്‍കിയ അപ്പീലും സ്റ്റേ ഹര്‍ജിയും പരിഗണിച്ചു തീര്‍പ്പാക്കിയിട്ടില്ലെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+