അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. പത്തനംതിട്ടയിലെ കറുകച്ചാല്‍ സ്വദേശിനി പത്മകുമാരിയും കോട്ടയം ജില്ലയിലെ അല്‍ഫാന(11)യുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. പത്തനംതിട്ട ജില്ലയില്‍ മാത്രം 26 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ പത്തനംതിട്ടയില്‍ പനിബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ജില്ലയില്‍ ആദ്യം പകര്‍ച്ചപ്പനി കണ്ടെത്തിയ ചിറ്റാറില്‍ പനി വ്യാപകമാകുകയാണ്.
ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകു നിവാരണ പരിപാടികളും കാര്യക്ഷമമാകുന്നില്ല എന്ന് പരാതിയുണ്ട്. കൊതുകു നിവാരണ പരിപാടി കൊതുകുവലവിതരണത്തില്‍ ഒതുങ്ങിയെന്നാണ് പരാതി.
രോഗികളുടെ എണ്ണത്തിലും പ്രതിരോധനടപടികളിലും ആരോഗ്യ വകുപ്പിനു തന്നെ ആശയക്കുഴപ്പമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉച്ചയോടെ സൈന്യം ജില്ലയിലെത്തും.
ഇതേസമയം ജനങ്ങളില്‍ ഭീതിപരത്തി പകര്‍ച്ചപ്പനി പടരുകയാണ്. ആസ്പത്രികള്‍ നിറഞ്ഞു കവിഞ്ഞു. ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാകുന്ന അവസ്ഥയാണിപ്പോള്‍. പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും ന്യുമോണിയയും ബാധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച 15 പേര്‍ മരിച്ചു.
ഇടുക്കി ജില്ലയില്‍ 1972 പേര്‍ ശനിയാഴ്ച പകര്‍ച്ചപ്പനിക്ക് ചികിത്സതേടിയെത്തി. 31 പേര്‍ക്ക് ചിക്കുന്‍ഗുനിയ രോഗം സംശയിക്കുന്നുണ്ട്. 2 പേര്‍ക്ക് ഇത് സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച 610 പേരാണ് പകര്‍ച്ചപ്പനിക്ക് ആസ്പത്രികളിലെത്തിയത്. ഇതില്‍ 13 പേര്‍ക്ക് ചിക്കുന്‍ഗുനിയ സംശയിക്കുന്നുണ്ട്. ഇതുവരെ പകര്‍ച്ചപ്പനിക്ക് ചികിത്സതേടിയെത്തിയവരില്‍ 10 ശതമാനത്തിന് ചിക്കുന്‍ഗുനിയയാണെന്ന് സംശയിക്കുന്നു.
കോട്ടയം ജില്ലയില്‍ 7418 പേരാണ് ശനിയാഴ്ച ചികിത്സയ്ക്കെത്തിയത്. 4 പേര്‍ക്ക് ചിക്കുന്‍ഗുനിയയാണെന്ന് സംശയിക്കുന്നു. ഇതുവരെ ജില്ലയില്‍ 8 രോഗികള്‍ക്ക് ചിക്കുന്‍ഗുനിയയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ 1526 പേര്‍ ഈദിവസം ചികിത്സതേടിയെത്തി. 8 പേര്‍ക്ക് ചിക്കുന്‍ഗുനിയ സംശയിക്കുന്നു. ഇതുവരെ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു.












Click it and Unblock the Notifications