കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പന്ദിക്കുന്ന ഉറകള്‍ വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി

  • By Staff
Google Oneindia Malayalam News

ആഗ്രഹിക്കുന്നത് നേടാനുളള കനലുകള്‍ ഉളളിലുണ്ടെങ്കില്‍ ഒരിക്കലുമത് കെടുത്തരുത്, ആളിക്കത്തിക്കണം- കാണ്‍പൂര്‍ ഐഐടിയിലെ മുന്‍വിദ്യാര്‍ത്ഥി സുശീല്‍ കുമാറിന്റെ നേതൃത്വത്തിലുളള എന്ന സംഘത്തിന്റെ മുദ്രാവാക്യമാണ്.

കേള്‍ക്കുന്നവരില്‍ ആവേശമുണ്ടാക്കാന്‍ സാധാരണ പ്രയോഗിക്കാറുളള വാക്കുകളുടെ തന്ത്രമല്ല, ഇത്. സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടിയുണ്ടാക്കിയ മാനേജ്മെന്റ് തിയറിയുമല്ല. അക്ഷരവും പുരോഗതിയും ഇനിയും കടന്നു ചെല്ലാന്‍ മടിക്കുന്ന ഗ്രാമങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ ഐഐടി പരീക്ഷയ്ക്കു പരിശീലിപ്പിക്കാന്‍ രാപകലില്ലാതെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ചെറുപ്പക്കാരുടെ ഹൃദയമിടിപ്പാണ് ഈ മുദ്രാവാക്യം.

2002ലാണ് ഐ ഡിസയര്‍ സ്ഥാപിക്കപ്പെട്ടത്. ബീഹാറിലെ ഐഐടി ബിരുദധാരികളായ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപം നല്‍കിയ സ്ഥാപനം. ലക്ഷ്യം, കുഗ്രാമങ്ങളിലെ പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ ഐഐടികളുടെ വാതിലിനപ്പുറത്തേയ്ക്ക് കടത്തിവിടാന്‍ പരിശീലിപ്പിക്കുക.

കഴുത്തറക്കുന്ന മത്സരങ്ങളില്‍ സാന്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ പിന്തളളപ്പെടുക സ്വാഭാവികമാണ്. ഉപരി മധ്യ വര്‍ഗങ്ങള്‍ക്ക് മാത്രം പ്രാപ്യമായ കൊട്ടാരമാളികകളാണ് ഐഐടികള് എന്ന ധാരണ പാവങ്ങള്‍ക്കിടയില്‍ പൊതുവെയുണ്ട്.

എന്നാല്‍ ലക്ഷ്യബോധത്തോടെയുളള പരിശീലനം നേടിയ ആര്‍ക്കു മുന്നിലും ഐഐടികളുടെ വാതിലുകള്‍ തുറക്കുമെന്ന് സ്വന്തം പ്രയത്നത്തിലൂടെ തെളിയിക്കുന്നു ഐ ഡിസയര്‍.

ഐഐടിയിലേയ്ക്കുളള ഐഐടി ജെഇഇ (Indian Institute of Technology, Joint Entrance Examination) പരീക്ഷയ്ക്കുളള പരിശീലനമാണ് ഐ ഡിസയര്‍ നല്‍കുന്നത്.

ബീഹാറിലെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 30 ഐഐടി ബിരുദധാരികള്‍ ചേര്‍ന്നാണ് ഐ ഡിസയര്‍ സ്ഥാപിച്ചത്. ഇതുവരെ ആയിരം പേര്‍ക്ക് ഈ സ്ഥാപനം പരിശീലനം നല്‍കിയിട്ടുണ്ട്.

പരിശീലനം, പുസ്തകങ്ങള്‍, അധ്യാപനം എന്നിവയ്ക്കൊക്കെ പതിനായിരങ്ങളുടെ ചെലവാണ് ഓരോ കുട്ടിയ്ക്കും നേരിടേണ്ടി വരുന്നത്. പ്രതിഭാധനരായ കുട്ടികള്‍ക്ക് ഇവയെല്ലാം സൗജന്യമായി നല്‍കുകയാണ് ഐ ഡിസയര്‍ ചെയ്യുന്നത്. കഴിവു തെളിയിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ഏറ്റവും വിദഗ്ധമായ പരിശീലനം തന്നെ ലഭിക്കുന്നു.

ഈ വര്‍ഷത്തെ ഐഐടി ജെഇഇ പരീക്ഷാഫലം അവരുടെ പ്രയത്നത്തെ സാധൂകരിക്കുന്നുണ്ട്. ഐ ഡിസയര്‍ ടീം തെരഞ്ഞെടുത്ത 16 പേര്‍ക്കും അവര്‍ ആഗ്രഹിച്ച ഐഐടികളില്‍ പ്രവേശനം ലഭിച്ചു കഴിഞ്ഞു.

പാറ്റ്നയിലെ ഒരു ഹോട്ടല്‍ ജീവനക്കാരന്റെ മകനും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു. തന്റെ മകന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം ഐ ഡിസയറാണെന്ന് അഭിമാനത്തോടെയാണ് ഇദ്ദേഹം പറയുന്നത്.

ഐ ഡിസയര്‍ ടീമിന്റെ പ്രയത്നത്തിന് ഇന്ത്യയിലെ മാധ്യമ ലോകം വന്‍ പ്രോത്സാഹനമാണ് നല്‍കുന്നത്. ലോകമെന്പാടുമുളള സുമനസുകളായ ഒട്ടേറെ ഇന്ത്യാക്കാര്‍ ഐ ഡിസയറുമായി സഹകരിക്കുന്നുണ്ട്. ബിഹാറിലെ ചില ബിസിനസുകാരും മറ്റും ഐ ഡിസയറിന് ഫണ്ട് നല്‍കുന്നുണ്ട്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേയ്ക്കും തങ്ങളുടെ പ്രയത്നത്തിന്റെ തീ പകര്‍ന്നു നല്‍കാന്‍ ഐ ഡിസയര്‍ ആഗ്രഹിക്കുന്നു. സാക്ഷരതയിലും പ്രാഥമിക വിദ്യാലയങ്ങളിലും വളരെ മുന്നില്‍ കേരളം നില്‍ക്കുന്നുവെങ്കിലും ഇത്തരം മത്സരപ്പരീക്ഷകളില്‍ ആനുപാതികമായ നേട്ടം നമ്മുടെ സംസ്ഥാനത്തിന് കിട്ടാറില്ല.

ലക്ഷ്യബോധമുളള അധ്യയനത്തിന്റെ അഭാവം ഏറ്റവും അധികം നേരിടുന്ന അഭ്യസ്തവിദ്യരായ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഐ ഡിസയര്‍ പോലൊരു സ്ഥാപനം അനിവാര്യമാണ്. ഏതാനും ചെറുപ്പക്കാരുടെ ഒരു നല്ല ആശയം ഇന്ന് വളര്‍ന്ന് പന്തലിക്കാന്‍ ഒരുങ്ങുകയാണ്. വളരാന്‍ സഹായിക്കേണ്ടത് നമ്മുടെ കടമയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X