കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു

  • By Staff
Google Oneindia Malayalam News

കോട്ടയം: സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സിബിഐ സംഘം നേരത്തേ കേസ്‌ അന്വേഷണം നടത്തിയ സംഘങ്ങളില്‍ ഉള്‍പെട്ടവരില്‍ നിന്നു മൊഴിയെടുക്കാനാരംഭിച്ചു.

വെസ്റ്റ്‌ പൊലീസ്‌ സ്റ്റേഷനിലെ പഴയ പൊലീസുകാര്‍, ക്രൈം ബ്രാഞ്ച്‌ സംഘത്തിലുണ്ടായിരുന്നവര്‍ എന്നിവരെയാണു ചോദ്യം ചെയ്യുന്നത്‌. കേസ്‌ അന്വേഷണത്തിന്‌ ആദ്യഘട്ടത്തില്‍ നേതൃത്വംനല്‍കിയ ക്രൈം ബ്രാഞ്ച്‌ എസ് പി കെ.ടി മൈക്കിളിന്റെ മൊഴിയും രേഖപ്പെടുത്തിയേക്കും.

സിബിഐ സംഘത്തലവന്‍ എസ് പി ആര്‍.എം കൃഷ്ണ വ്യാഴാഴ്ച കോട്ടയത്തെത്തി അന്വേഷണച്ചുമതല ഏറ്റെടുത്തിട്ടുണ്ട്. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്‍റ് സന്ദര്‍ശിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് കൂടുതല്‍ സംസാരിയ്ക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ എത്തിയതേയുള്ളുവെന്നും കേസന്വേഷത്തിന്‍റെ കാര്യത്തില്‍ പരമാവധി ശ്രമിയ്ക്കുമെന്നും മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

ഒരു മണിക്കൂറിലധികം സിബിഐ സംഘം കോണ്‍വെന്‍റില്‍ ചെലവഴിച്ചു. പിന്നീട് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലെ ക്യാംപ് ഓഫീസില്‍ വച്ച് കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ചര്‍ച്ച നടത്തി.

അഭയയുടെ മരണവുമായി ബന്ധപ്പെട്ടു വിവിധ കാലഘട്ടങ്ങളില്‍ നടന്ന അന്വേഷണങ്ങളിലെ കണ്ടെത്തലുകള്‍ സിബിഐ വിശകലനം ചെയ്യുകയാണ്‌. കണ്ടെത്തലുകള്‍ തമ്മിലുള്ള വൈരുധ്യമാണു ആദ്യം പಠിക്കുന്നത്‌.

സിബിഐയുടെ പുതിയ സംഘം അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഫയര്‍ഫോഴ്സിന്റെ ജനറല്‍ ഡയറിലെയും വെസ്റ്റ്‌ പൊലീസ്‌ തയാറാക്കിയ എഫ്‌ഐആറിലെയും വിവരങ്ങള്‍ തമ്മിലുള്ള വൈരുധ്യം വിശകലനം ചെയ്‌തിരുന്നു.

എഫ്‌ഐആര്‍ തയാറാക്കിയ എഎസ്‌ഐ അഗസ്റ്റിനെ മൂന്നുതവണ ചോദ്യം ചെയ്‌തിട്ടുണ്ട്. ബുധനാഴ്ച പകല്‍ മുഴുവന്‍ അഗസ്റ്റിനില്‍ നിന്നു സംഘം മൊഴിയെടുത്തു.

എഫ്‌ഐആര്‍ സംബന്ധിച്ച യഥാര്‍ഥ വിവരം അഗസ്റ്റിന്‍ അന്വേഷണ സംഘത്തിനു കൈമാറിയെന്നാണറിയുന്നത്‌. അഗസ്റ്റിനെ നുണപരിശോധനയ്ക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്‌. ഇതിനായി സിബിഐ ഡയറക്ടറുടെ അനുമതി തേടിയിട്ടുണ്ട്‌. അഭയയുടെ മരണത്തിനു പിന്നില്‍ മോഷ്ടാവിന്റെ കരങ്ങള്‍ ഉണ്ടാവാമെന്നു വെളിപ്പെടുത്തിയ മുന്‍ പൊലീസ്‌ ഉദ്യോഗസ്ഥന്‍ ജോയിയില്‍ നിന്നും സിബിഐ മൊഴിയെടുക്കും.

അഭയ കേസിലെ കുറ്റവാളികളെ കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സിബിഐ തേടുന്നുണ്ട്‌. ഊ‍മക്കത്തുകള്‍ പോലും പരിശോധിക്കാനാണു സംഘത്തിന്റെ തീരുമാനം.

ഹൈക്കോടതി റജിസ്ട്രാര്‍, അഭയക്കേസ്‌ പരിഗണിക്കുന്ന ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ കോടതി, സിബിഐ ഡയറക്ടര്‍ എന്നിവര്‍ക്കാണു കത്തുകള്‍ ലഭിച്ചത്‌. ഇതില്‍ അന്വേഷണത്തിനു സഹായകമായേക്കാവുന്ന കത്തുകളാവും ആദ്യഘട്ടത്തില്‍ പരിശോധിക്കുക. കോടതിക്കു ലഭിച്ച കത്തുകള്‍ സിബിഐ സംഘത്തിനു കൈമാറിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X