കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പയ്യന്‍ ഡോക്ടര്‍ നടത്തിയത് 20 ശസ്‌ത്രക്രിയ

  • By Staff
Google Oneindia Malayalam News

കോട്ടയം: ജില്ലയില്‍ ചിക്കുന്‍ ഗുനിയ ബാധിച്ച് ആരും മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

സംസ്ഥാനത്ത്‌ പകര്‍ച്ചപ്പനി ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ സാമ്പത്തികസഹായം നല്‍കുന്നകാര്യം അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നതോദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പകര്‍ച്ചപ്പനിയും ചിക്കുന്‍ഗുനിയയുമൊക്കെ ബാധിച്ചവര്‍ക്ക്‌ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്‌. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ്‌ ജീവനക്കാര്‍ എന്നിവര്‍ അര്‍പ്പണമനോഭാവത്തോടെ സേവനനിരതരായി പ്രവര്‍ത്തിച്ചതിനാല്‍ രോഗബാധ വന്‍തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു.

ആസ്പത്രികളില്‍ കൂടുതല്‍ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. രോഗബാധ പൂര്‍ണമായി നിയന്ത്രിക്കാനുള്ള നടപടികളാണ്‌ ഇപ്പോള്‍ കൈക്കൊള്ളുന്നത്‌. രോഗബാധയുടെ കാരണവും മറ്റുകാര്യങ്ങളുമൊക്കെ വിശദമായി പരിശോധിക്കും -അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലയില്‍ പകര്‍ച്ചപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയവയൊക്കെ ബാധിച്ചിരുന്നെങ്കിലും ചിക്കുന്‍ഗുനിയ ബാധിച്ച്‌ ജില്ലയില്‍ ആരും മരിച്ചിട്ടില്ല. 1,61,994 പേര്‍ക്ക്‌ പകര്‍ച്ചപ്പനി ബാധിച്ചതായാണ്‌ ഔദ്യോഗിക കണക്ക്‌.

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായം നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കും. കാലവര്‍ഷക്കെടുതിയില്‍ കോട്ടയം ജില്ലയില്‍ മൂന്നുപേരാണ്‌ മരിച്ചത്‌. 28 ദുരിതാശ്വാസക്യാമ്പുകള്‍ തുടങ്ങി. 1576 പേര്‍ ഇവിടെ കഴിയുന്നുണ്ട്‌. അവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റ്‌ സൗകര്യങ്ങളും നല്‍കുന്നുണ്ട്‌ -മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഡോ. തോമസ്‌ ഐസക്‌, മാത്യു ടി.തോമസ്‌, സുരേഷ്‌കുറുപ്പ്‌ എം.പി., വി.എന്‍.വാസവന്‍ എംഎല്‍എ., ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി.സുഗുണന്‍, ജില്ലാ കളക്ടര്‍ ഡോ. ഷര്‍മ്മിള മേരി ജോസഫ്‌, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍ മന്മഥന്‍, ട്രാവന്‍കൂര്‍ സിമന്റ്‌സ്‌ ചെയര്‍മാന്‍ വി.ആര്‍ ഭാസ്കരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയും സംഘവും പിന്നീട്‌ ജില്ലയില്‍ കൂടുതല്‍ പനിബാധിതര്‍ കഴിയുന്ന, മുണ്ടക്കയത്തെ താലൂക്ക്‌ ആസ്പത്രി സന്ദര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X