കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലച്ചിത്രങ്ങള്‍ കാണാന്‍ ജയിലില്‍ പോകൂ!

  • By Staff
Google Oneindia Malayalam News

ലക് നൊ: മദ്യം, സിഗരറ്റ്, ഡിവിഡി, മയക്കുമരുന്ന്, മുന്തിയ ഭക്ഷണം എന്നു വേണ്ട് നീലച്ചിത്രങ്ങള്‍ വരെ ഒറ്റയിരിപ്പിന് ആസ്വദിക്കണമെങ്കില്‍ വേഗം വല്ല കുറ്റവും ചെയ്യുക. ജയിലിലെത്തുക!

അത് പക്ഷേ ഉത്തര്‍ പ്രദേശിലെ ജയിലുകളില്‍ ആവണമെന്ന് മാത്രം. അധികാരതലത്തില്‍ വല്ല പിടിപാടുമുണ്ടെങ്കില്‍ കാര്യം കുശാലായി. പിന്നെ ജയില്‍ തന്നെ സ്വര്‍ഗമെന്ന് നിങ്ങള്‍ക്കും തോന്നും.

സ്വസ്ഥമായി ഇവയെല്ലാം ആസ്വദിച്ച് ജീവിതം ആര്‍ഭാടമാക്കാനുളള ഉത്തമസ്ഥലമായി മാറിയിരിക്കുകയാണ് യുപിയിലെ ജയിലുകളെന്നാണ് റിപ്പോര്‍ട്ട്.

യുപിയില്‍ അധികാരമേറ്റ മായാവതി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ വെളിപ്പെട്ടത്‌. ഇതോടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ മിന്നല്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു.

ആഡംബരമാര്‍ന്നതെന്തും നിങ്ങള്‍ പറയൂ, അത്‌ യുപിയിലെ ചില ജയിലുകളില്‍ നിങ്ങള്‍ കണ്ടെത്തിയേക്കും - യുപിയിലെ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ.എന്‍. ചാംബര്‍ പറഞ്ഞു. അധികാര തലങ്ങളില്‍ പിടിപാടുള്ള ജയില്‍പുള്ളികള്‍ക്ക്‌ എന്തും ലഭിക്കുന്ന അവസ്ഥയാണുള്ളതെന്ന്‌ ഒരു ജയില്‍ ഉദ്യോഗസ്ഥനും വെളിപ്പെടുത്തുന്നു.

ടിവി, ഡിവിഡി, സിഗരറ്റ്‌ ലൈറ്ററുകള്‍, സ്റ്റൌവ്‌, സെല്‍ ഫോണ്‍ തുടങ്ങിയവ പല ജയിലുകളില്‍ നിന്നും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്‌. ലക്നൌ, സുല്‍ത്താന്‍പൂര്‍, കാണ്‍പൂര്‍, വാരണാസി, ഫൈസാബാദ്‌, മീററ്റ്‌, മിര്‍സാപൂര്‍, ഗാസിയാബാദ്‌ തുടങ്ങിയ സ്ഥലങ്ങളിലെ ജയിലുകളില്‍ നടത്തിയ റെയ്ഡുകളിലാണ്‌ ഇവ പിടിച്ചെടുത്തത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X