കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: വൈദികന്‍റെ പാസ് പോര്‍ട്ട് തടഞ്ഞു വച്ചു

  • By Staff
Google Oneindia Malayalam News

കഠ്‌മണ്ഡു: നേപ്പാളിലേയ്‌ക്കെങ്ങാനും പോകാനും നേപ്പാളിലെ പുരാതന ഹൈന്ദവക്ഷേത്രമായ ഹനുമണ്ഡോക ക്ഷേത്രം സന്ദര്‍ശിയ്‌ക്കാനും പദ്ധതിയുണ്ടോ. ഉണ്ടെങ്കില്‍ ആത്മനിയന്ത്രണത്തെ കയ്യില്‍ക്കരുതാന്‍ മറക്കണ്ട.

ക്ഷേത്രത്തിന്‌ സമീപത്തുനിന്നെങ്ങാനും ഒരാളെ ചുംബിയ്‌ക്കണമെന്ന്‌ തോന്നിയാല്‍ ജാഗ്രതൈ... അധികൃതര്‍ പിടിച്ചകത്താക്കും. ഇത്‌ തമാശയല്ല. യുനസ്‌കോവിന്റെ ലോക പൈതൃക സ്‌മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടതോടെ ക്ഷേത്രത്തിന്‌ പരിസരത്ത്‌ പരസ്യമായ വികാരപ്രകടനങ്ങളും മദ്യം മയക്കുമരുന്ന്‌ എന്നിവയും എന്തിന്‌ അശ്ലീല ചിത്രങ്ങള്‍ പതിയ്‌ക്കുന്നതുപോലും നിരോധിച്ചിരിക്കുകയാണ്‌ കഠ്‌മണ്ഡു നഗരഭരണകൂടം .

നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം പ്രവൃത്തികള്‍ നിരോധിച്ചുകൊണ്ടുള്ള നോട്ടീസുകള്‍ ക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ പതിച്ചുകഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഹനുമണ്ഡോക ക്ഷേത്രം രണ്ടുവര്‍ഷം മുമ്പ്‌ ലോക പൈതൃകപ്പട്ടികയില്‍ നിന്നും നീക്കം ചെയ്‌തിരുന്നു. പിന്നീട്‌ ഇപ്പോഴാണ്‌ ഇതിന്‌ വീണ്ടും പട്ടികയില്‍ ഇടം നല്‍കിയത്‌.

ക്ഷേത്രം സംരക്ഷിയ്‌ക്കുന്നതിന്റെ ഭാഗമായി ഇതിന്‌ സമീപത്ത്‌ അനധികൃതമായി കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നതും നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്‌.

ക്ഷേത്രം കാണാനായി അനേകം സഞ്ചാരികള്‍ പ്രതിദിനം ഇവിടെയെത്തുന്നുണ്ട്‌. മിക്കവരും പരസ്യമായി ചുംബനങ്ങളിലും മറ്റു വികാരപ്രകടനങ്ങളിലും ഏര്‍പ്പെടുകയും മദ്യം മയക്കുമരുന്ന്‌ തുടങ്ങിയവ ക്ഷേത്രപരിസരത്തുവെച്ച്‌ ഉപയോഗിക്കുകയും ചെയ്യുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വേനല്‍ക്കാലത്ത്‌ ക്ഷേത്രത്തിന്റെ ദര്‍ബാര്‍ ചത്വരത്തിലാണ്‌ കൂടുതലായും ആളുകള്‍ ഒത്തുചേരുന്നത്‌.

ഷാ രാജാക്കന്മാരുടെ കാലത്ത്‌ പണിത ഈ ക്ഷേത്രത്തില്‍ ഖജുരാഹോ മാതൃകയില്‍ മരത്തില്‍ തീര്‍ത്ത കൊത്തുപണികളാണ്‌ ഏറ്റവും ആകര്‍ഷകം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X