കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനി കോഴ വിവാദം: ജയരാജന് രൂക്ഷ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

മീററ്റ്: എയ്‌ഡ്‌സ്‌ രോഗിയായ യുവതിയുടെ പ്രസവമെടുക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍മാര്‍ ഭര്‍ത്താവിനെ കൊണ്ട്‌ അവരുടെ പ്രസവമെടുപ്പിച്ചു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ്‌ വൈദ്യശാസ്‌ത്രത്തിന്‌ അപമാനകരമായ സംഭവം നടന്നത്‌.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് എച്ച്‌ഐവി ബാധിതയായ സുനിത(28)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. എന്നാല്‍ ഡോക്ടര്‍മാരും ആശുപ്രതിയിലെ മറ്റു ജീവനക്കാരും സുനിതയെ പ്രസവമുറിയിലേയ്‌ക്ക്‌ കൊണ്ടുപോവാന്‍ സമ്മതിച്ചില്ലെന്ന്‌ റഹീസ്‌ പറഞ്ഞു.

ഭാര്യയെ ദില്ലിയിലെക്കോ, മറ്റെവിടെക്കെങ്കിലുമോ കൊണ്ടുപോയി കൊളളാന്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും പറഞ്ഞു. ഇല്ലെങ്കില്‍ ആശുപത്രിയിലെ മറ്റുളളവര്‍ക്ക്‌ കൂടി എയ്‌ഡ്‌സ്‌ പകരുമെന്നും അവര്‍ പറഞ്ഞു. ഞങ്ങളെ പോലീസിന്‌ കൈമാറുമെന്നും അവര്‍ ഭീഷണിപ്പെടുത്തി-റഹീസ്‌ പറഞ്ഞു.

എന്നാല്‍ സുനിതയുടെ സ്ഥിതി ഗുരുതരമായതോടെ ഭാര്യയുടെ പ്രസവമെടുക്കാന്‍ അവര്‍ റഹീസിനോട്‌ ആവശ്യപ്പെട്ടു. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി അവര്‍ മാറി നില്‍ക്കുകയാണ്‌ ചെയ്തതെന്ന് റഹീസ് അറിയിച്ചു.

കുട്ടിയെ പുറത്തെടുക്കാനും പൊക്കിള്‍കൊടി മുറിച്ചു മാറ്റാനുമൊക്കെ അവര്‍ എന്നോട്‌ ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ അതുപോലൊക്കെ ചെയ്‌തു. പ്രസവശേഷം രക്തമൊക്കെ തുടച്ചുമാറ്റി അവിടമാക്കെ വൃത്തിയാക്കാനും തുണികളൊക്കെ കത്തിച്ചുകളയാനും അവര്‍ ആവശ്യപ്പെട്ടു-റഹീസ്‌ പറഞ്ഞു.

ഞാന്‍ വേദനകൊണ്ട്‌ പുളയുമ്പോള്‍ ഒരു ഡോക്ടറും പരിശോധിക്കാനായി മുന്നോട്ടു വന്നില്ല. എന്റെ കുഞ്ഞിനും തികഞ്ഞ അവഗണനയാണ്‌ ലഭിച്ചത്‌. അവന്‌ ഭക്ഷണമോ പുതപ്പോ പോലും അവര്‍ നല്‍കിയില്ല- ഒരാണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയ സുനിത അറിയിച്ചു. കുഞ്ഞിന്റെ ജനനശേഷം പോലും ഒരു ഡോക്ടറും കുഞ്ഞിന്റെയോ , അമ്മയുടേയോ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ അന്വേഷിച്ചില്ലെന്നും റഹീസ്‌ പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉത്തര്‍പ്രദേശ്‌ സംസ്ഥാന എയ്‌ഡ്‌സ്‌ നിയന്ത്രണ സൊസൈറ്റി (യുപിഎസ്‌എസി) അന്വേഷണമാരംഭിച്ചിട്ടുണ്ട്‌. കുറ്റക്കാരെന്ന്‌ തെളിഞ്ഞാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന്‌ യുപിഎസ്‌എസി ചീഫ്‌ എസ്‌.പി ഗോയല്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍



വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X