കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: വിട്ടയച്ച മോഷ്ടാവിനെ ചോദ്യം ചെയ്യുന്നു

  • By Staff
Google Oneindia Malayalam News

എയ്‌സ്വാള്‍: വീറോടെ പൊരുതി നില്‍ക്കുന്ന ആണ്‍കോഴികള്‍. ചുറ്റും നില്‍ക്കുന്ന കാഴ്‌ചക്കാര്‍ അതിലും ആവേശത്തിമര്‍പ്പോടെ പ്രോത്സാഹിപ്പിക്കുന്നു. മിസോറമിന്റെ തലസ്ഥാനമായ എയ്‌സ്വാളില്‍ എത്തുമ്പോള്‍ ഇങ്ങനെയൊരു കാഴ്‌ച കണ്ടാല്‍ അതിശയിക്കേണ്ടതില്ല.

ഇത്‌ കോഴിപ്പോര്‌ - ഇപ്പോഴും മിസോറമിലെ ഏറ്റവും ജനപ്രിയമായ വിനോദോപാധി. പരമ്പരാഗതമായിത്തന്നെ കോഴിപ്പോരിന്‌ വന്‍ പ്രാധാന്യം നല്‍കിവന്നവരാണ്‌ മിസോറം നിവാസികള്‍. ഒരു അമ്പത്‌ വര്‍ഷം മുമ്പ്‌ മിസോറമിലെ യുവാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദോപാദിയായിരുന്നു കോഴിപ്പോര്‌.

എന്നാല്‍ ഇപ്പോള്‍ ഇത്‌ നിയമം മൂലം നിരോധിച്ചിരിക്കുകയാണ്‌. എങ്കിലും ഇവര്‍ തങ്ങളുടെ പരമ്പരാഗത വിനോദം നടത്താന്‍ ഇപ്പോഴും രഹസ്യ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നു. കൊലക്കളിയാണെങ്കിലും ഇപ്പോഴും ഇതിന്‌ കാഴ്‌ചക്കാര്‍ ഒട്ടും കുറയുന്നില്ല. നല്ല ആരോഗ്യമുള്ള രണ്ടുകോഴികളെയാണ്‌ പോര്‍ക്കളത്തിലേയ്‌ക്ക്‌ ഇറക്കിവിടുന്നത്‌. ഇതില്‍ ഒരെണ്ണം ചോരവാര്‍ന്ന്‌ മരിച്ചുവീഴുകയോ പരാജയം സമ്മതിച്ച്‌ ഓടിപ്പോവുകയോ ചെയ്യുന്നത്‌വരെ പോര്‌ തുടരുന്നു.

ഏതെങ്കിലും ഒരു പ്രശ്‌നത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടാകുമ്പോള്‍ അതു പരിഹിരക്കാന്‍വേണ്ടി വാതുവെയ്‌പിലൂടെയാണ്‌ കോഴിയംഗം കുറിയ്‌ക്കുന്നത്‌. വാതുവെയ്‌പ്‌ നടത്തുന്ന ഇരുപക്ഷക്കാരുടെ കോഴികളാണ്‌ പോര്‍ക്കളത്തിലെത്തുന്നത്‌.

കോഴിപ്പോരിനോടുള്ള ആവേശം ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്‌. ഇതിവിടെ ഒരു ഉത്സവം പോലെയാണ്‌- മിസോറം നിവാസികള്‍ ഒരേശബ്ദത്തില്‍ പറയുന്നു.

കോഴിപ്പോരിന്‌ മുമ്പേതന്നെ വാതുവെയ്‌ക്കുന്നവര്‍ ഒരു തുക പറഞ്ഞുറപ്പിയ്‌ക്കും. മിക്കപ്പോളും 5,000 രൂപയ്‌ക്കാണ്‌ ഇങ്ങനെ വാതു വെയ്‌ക്കുന്നത്‌. പോരില്‍ജയിക്കുന്ന കോഴിയുടെ ഉടമസ്ഥന്‌ ഈ തുകയും നാല്‌പത്‌ ശതമാനവും സ്വന്തമാവുകയും ചെയ്യും. മിക്ക ഞായറാഴ്‌ചകളിലും ഇവിടെ 60,000ല്‍പ്പരം രൂപയുടെ വാതുവെയ്‌പുകള്‍ നടക്കുന്നുണ്ട്‌- കോഴിപ്പോരിന്റെ സംഘാടകരില്‍ ഒരാള്‍ പറയുന്നു.

കോഴിപ്പോരെന്ന്‌ പറയുമ്പോള്‍ രണ്ട്‌ ആണ്‍കോഴികളെ വെറുതെയങ്ങ്‌ പോര്‍ക്കളത്തിലേയ്‌ക്ക്‌ ഇറക്കിവിടുകയാണെന്ന്‌ കരുതരുത്‌. വാതു വെയ്‌പ്‌ നടന്നുകഴിഞ്ഞാല്‍പ്പിന്നെ ഇരുപക്ഷക്കാരും തങ്ങളുടെ കോഴികളെ കാര്യമായി ഭക്ഷണം നല്‍കി പരിപാലിച്ചാണ്‌ പോരിനായി തയ്യാറാക്കുന്നത്‌. കോഴികളുടെ ശാരീരിക ക്ഷമത വിജയം നിശ്ചയിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്‌. അതുകൊണ്ട്‌തന്നെ വളരെ ശ്രദ്ധിച്ചാണ്‌ ഇവയെ തിരഞ്ഞെടുക്കുകയും പോഷകപഥാര്‍ത്ഥങ്ങള്‍ നല്‍കി പരിപാലിയ്‌ക്കുകയും ചെയ്യുന്നത്‌.

ലോകത്ത്‌ പലയിടത്തും കോഴിപ്പോര്‌ ഇപ്പോഴും സജീവമാണ്‌. എന്നാല്‍ തായ്‌ലന്റിലും ഫിലിപ്പീന്‍സിലുമെല്ലാം കൂര്‍ത്ത മുള്ളുകളോ മൂര്‍ച്ചയേറിയ ബ്ലേഡുകളോ മറ്റോ പോര്‍ക്കോഴികളുടെ കാലുകളില്‍ വെച്ചുകെട്ടാറുണ്ട്‌. ആക്രമണത്തിന്റെയും ആഘാതത്തിന്റെയും ശക്തികൂട്ടുന്നതിനായാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.

എന്നാല്‍ മിസോറമില്‍ എല്ലാ സ്വാഭാവികമായാണ്‌. കോഴികളുടെ സ്വാഭാവിക നഖങ്ങളല്ലാതെ മറ്റു വസ്‌തുക്കളൊന്നും ഇതിനായി ഉപയോഗിക്കുന്നില്ല. ഞങ്ങള്‍ക്കിത്‌ ഒരു കായിക വിനോദമാണ്‌. അല്ലാതെ കോഴികള്‍ മരിച്ചുവീഴുന്നതില്‍ ഞങ്ങള്‍ സന്തോഷം കണ്ടെത്തുന്നില്ല- മറ്റൊരു കോഴിപ്പോര്‍ പ്രേമി ചൂണ്ടിക്കാട്ടി.

മിസോറമില്‍ കോഴിപ്പോര്‍ നടത്തുന്നതിനെതിരെ അധികൃതര്‍ പലവട്ടം മുന്നറിയിപ്പ്‌ നല്‍കുകയും നിയമം കൊണ്ടുവരുകയും ചെയ്‌തിരുന്നു. വിവര സാങ്കേതികതയുടെ യുഗത്തിലെത്തിയിട്ടും പൂര്‍വ്വികര്‍ നടത്തിയിരുന്ന ഇത്രയും ക്രൂരമായ വിനോദങ്ങള്‍ ഇപ്പോഴും തുടരുന്നത്‌ ലജ്ജാകരമാണെന്ന്‌ മൃഗസ്‌നേഹികളും പറയുന്നു. എങ്കിലും ഇതെല്ലാം കാറ്റില്‍പ്പറത്തി മിസോറം നിവാസികള്‍ എങ്ങനെയെങ്കിലും ഈ പരമ്പരാഗത വിനോദം ഇപ്പോഴും കൊണ്ടാടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X