എം.വി ദേവന്‍റെ ഭാഷ മോശമായിപ്പോയി: മുകുന്ദന്‍
തിരുവനന്തപുരം : തൈക്കാട് വില്ലേജിലെ 8 സെന്റ് തോടു പുറമ്പോക്ക് കയ്യേറിയാണ് തിരുവനന്തപുരത്ത് മലയാള മനോരമയുടെ ഓഫീസ് നിര്‍മ്മിച്ചതെന്ന് ആരോപണം.
തോടു പുറമ്പോക്ക് 60 മീറ്ററോളം നീളത്തില്‍ കയ്യേറിയിരിക്കുന്നതായി തൈക്കാട് വില്ലേജില്‍ നടക്കുന്ന റീസര്‍വെ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി പുറമ്പോക്ക് അളക്കുന്നതിനിടെയാണ് മനോരമയുടെ കയ്യേറ്റം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.
തലസ്ഥാനത്ത് അരിസ്റ്റോ ജംഗ്ഷനിലാണ് വിവാദ കെട്ടിടം പ്രവര്‍ത്തിക്കുന്നത്. അരിസ്റ്റോ റോഡിന് അഭിമുഖമായി 72.33 സെന്റ് സ്ഥലത്താണ് കെട്ടിടം പണിതിരിക്കുന്നത്.
അഞ്ചു മീറ്ററിലേറെ വീതിയുളളതാണ് സര്‍വെ നമ്പര്‍ 2595ലുളള തോടുപുറമ്പോക്ക്. തോടു പുറമ്പോക്ക് പതിച്ചു നല്‍കാനോ അതില്‍ കെട്ടിടം പണിയാനോ നിലവിലുളള നിയമം അനുവദിക്കുന്നില്ല.
സര്‍വെ നമ്പര്‍ 2595ലുളള തോടിന്റെ 75 മീറ്ററില്‍ 60 മീറ്ററും മനോരമയുടെ കൈവശമാണെന്നാണ് ആരോപണം. ഇത് ഏതാണ്ട് 8 സെന്റ് ഭൂമി വരും. സെന്റിന് 15 ലക്ഷം രൂപയാണ് സ്ഥലത്തിന് ഇപ്പോള്‍ ഈ ഭാഗത്ത് വിലയുളളത്.
വില്ലേജ് ജീവനക്കാര്‍ സ്ഥലം അളന്ന് സര്‍വെക്കല്ലുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ സര്‍വെ ഓഫീസില്‍ നിന്നും സ്ഥലത്തിന്റെ സ്കെച്ചും പ്ലാനും മാമ്മന്‍ മാത്യുവിന്റെ പേരില്‍ അപേക്ഷ സമര്‍പ്പിച്ച് മനോരമയും വാങ്ങിയിട്ടുണ്ട്.
മനോരമ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ മാമ്മന്‍മാത്യുവിന്റെ പേരിലുളളതാണ് കെട്ടിടം.












Click it and Unblock the Notifications