കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട്ട് പെണ്‍വാണിഭ സംഘം അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

പാലക്കാട്‌: അമ്മയും മകനുമടങ്ങുന്ന പന്ത്രണ്ടംഗ പെണ്‍വാണിഭ സംഘം പാലക്കാട്ടുനിന്നും അറസ്റ്റിലായി.

പിടിയിലായവരില്‍ ആറു പേര്‍ സ്‌ത്രീകളാണ്‌. രണ്ടു സഹോദരിമാരും ഇതില്‍പ്പെടുന്നു. ഏഴു മൊബെയില്‍ ഫോണുകളും 3,490 രൂപയും കാറും പൊലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. ഉന്നതങ്ങളില്‍ ബന്ധമുള്ള സംഘത്തിന്റെ ശൃംഖല വിപുലമാണെന്നു പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ബുധന്‍ രാത്രി പത്തു മണിയോടെയാണ്‌ നോര്‍ത്ത്‌ സിഐ കെസി ഏബ്രഹാം, എസ്‌ഐമാരായ പി.പ്രമോദ്‌, ടി.എന്‍ ഉണ്ണികൃഷ്ണന്‍, ബി.സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെ വാടക വീടു റെയ്ഡ്‌ ചെയ്‌തു സംഘത്തെ പിടികൂടിയത്‌.

രണ്ടു ദിവസം മുന്‍പ്‌ കണ്ണാടിയില്‍ വച്ച്‌ സംശയാസ്പദമായ സാഹചര്യത്തില്‍ ഇതിലുള്ള നീതുവെന്ന സ്ത്രീയെ സൗത്ത്‌ പൊലീസ്‌ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ്‌ പുത്തൂരിലെ വാടക വീട്‌ റെയ്ഡ്‌ ചെയ്‌തത്‌.

തിരുവനന്തപുരം, തിരുപ്പൂര്‍, കോയന്പത്തൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക്‌ ഈ സംഘം പെണ്‍കുട്ടികളെ എത്തിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. രണ്ടായിരം മുതല്‍ 15,000 രൂപ വരെയാണത്രേ ഇവര്‍ ഈടാക്കുന്നത്‌.

എസ്പി വിജയ്‌ സാക്കറെ, ഡിവൈഎസ്പി സി.വിശ്വനാഥന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ റെയ്ഡ്‌ നടത്തിയത്‌. നോര്‍ത്ത്‌ എഎസ്‌ഐ രാജന്‍, പോലീസുകാരായ സഹദേവന്‍, രമേശന്‍, വനിതാ പൊലീസുകാര്‍ എന്നിവരും പൊലീസ്‌ സംഘത്തിലുണ്ടായിരുന്നു.

സൗത്ത്‌ സിഐ വി.എസ്‌.എം.കാസിമിനാണ്‌ അന്വേഷണ ചുമതല. അറസ്റ്റിലായവരില്‍ നിന്നു കണ്ടെടുത്ത മൊബെയില്‍ ഫോണ്‍ നമ്പരുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങിയതായി സിഐ പറഞ്ഞു. പിടിയിലായവരെ കോടതി 15 ദിവസത്തേക്ക്‌ റിമാന്‍ഡു ചെയ്‌തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X