Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി

പാലക്കാട്‌: പൂടൂരിലെ കുറ്റിക്കാട്ടില്‍ യുവതിയുടെ കാലു കണ്ടെത്തിയതിനു പിറകേ കൈയും കാലും തലയും അറുത്ത നിലയിലുളള ഉടലും കണ്ടെത്തി. കണ്ണാടിയിലെ കടുന്തിരുത്തി തോട്ടില്‍ കടലാസു പെട്ടിയില്‍ പൊതിഞ്ഞ നിലയിലാണ് ഇവ കിടന്നിരുന്നത്.

ഇപ്പോള്‍ ലഭിച്ച ശരീരഭാഗങ്ങളും ശനിയാഴ്ച പൂടൂരില്‍ നിന്ന് കണ്ടെത്തിയ കാലിന്‍റെ ഭാഗങ്ങളും ഒരേയാളുടെയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസത്തിലധികം പഴക്കമുളള ശരീരം പുഴുവരിച്ച നിലയിലാണ്.

ദേശീയപാതയില്‍ കടുന്തിരുത്തി മേല്‍പാലത്തിന് സമീപമുളള തോട്ടില്‍ കല്ലിടിഞ്ഞ ഭാഗത്ത് ഞായ്റാഴ്ച വൈകീട്ട് നാലരയോടെയാണ് ശരീരഭാഗം കണ്ടെത്തിയത്. കുട്ടികള്‍ കളികഴിഞ്ഞ് കാലു കഴുകാന്‍ തോട്ടിലെത്തിയപ്പോഴാണ് ശരീരഭാഗമടങ്ങിയ കടലാസുപെട്ടി കണ്ടത്. തുടര്‍ന്ന്, പോലീസില്‍ അറിയിക്കുകയായിരുന്നു.

കടലാസു പെട്ടി നീല പ്ളാസ്റ്റിക്‌ വയര്‍ കൊണ്ടു വരിഞ്ഞു മുറുക്കിയാണു തോട്ടില്‍ തള്ളിയത്‌. ശരീര ഭാഗം കയര്‍ കൊണ്ടു വരിഞ്ഞു മുറുക്കിയ ശേഷം കടലാസു കൊണ്ടു പൊതിഞ്ഞ്‌ വീണ്ടും കെട്ടിയിരുന്നു. പെട്ടിക്കു ചുറ്റും ഈച്ചയാറക്കുന്നുണ്ടായിരുന്നു.

പാലക്കാട്‌, മലപ്പുറം, തൃശൂര്‍, ജില്ലകളില്‍ ഒരു മാസത്തിനിടെ കാണാതായവരുടെ വിശദവിവരങ്ങള്‍ പോലീസ്‌ തിരക്കുന്നുണ്ട്‌. ഇതിനിടെ, കഴിഞ്ഞ ദിവസം കോട്ടായി കാളികാവ്‌ ടോള്‍ ഗേറ്റില്‍ അര്‍ധരാത്രി നിര്‍ത്താതെ പോയ വാഹനത്തെക്കുറിച്ച്‌ തെളിവുകളൊന്നും പോലീസിന്‌ ലഭിച്ചിട്ടില്ല.

സംഭവത്തെക്കുറിച്ച്‌ അടിയന്തരമായി റിപ്പോര്‍ട്ട്‌ നല്‍കാന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എസ് പി വിജയ്‌ സാക്കറേയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+