അഭയ കേസ്: സിബിഐ പുലിവാല്‍ പിടിച്ചു
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന വെബ് പോര്‍ട്ടലും കോള്‍ സെന്ററും നിലവില്‍വന്നു.
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെയും മുന്നൊരുക്കങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
കേരള സംസ്ഥാന ഐ.ടി മിഷന്‍, സി-ഡാക്കിലെ സൈബര്‍ ഫോറന്‍സിക് വിഭാഗം, പോലീസ് ഹൈടെക് സെല്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് എന്ന പോര്‍ട്ടലും 71-2727004 എന്ന നമ്പരുള്ള കോള്‍ സെന്ററും സജ്ജീകരിച്ചിട്ടുള്ളത്.
ഹാക്കിങ്, ഫിഷിങ്, ഇ-മെയില്‍ മോഷണം, വ്യാജ വെബ് സൈറ്റുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യാം.
പരാതികളുടെയും നിര്‍ദേശങ്ങളുടെയും സ്വഭാവമനുസരിച്ച് അവയ്ക്ക് അനുസൃതമായ സാങ്കേതിക സഹായം സൈബര്‍ ഫോറന്‍സിക് സെല്ലില്‍നിന്നുലഭിക്കും.
മൊബൈല്‍ ഫോണ്‍ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമുള്ള പോര്‍ട്ടലിലെ രജിസ്ട്രേഷന്‍ സൗജന്യമാണ്. പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സംശയങ്ങള്‍ തീര്‍ക്കുന്നതിനും കോള്‍ സെന്റര്‍ സേവനം പ്രയോജനപ്പെടുത്താം. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. ഇത് പിന്നീട് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന രീതിയിലേയ്ക്ക് മാറ്റും.
ഇന്റര്‍നെറ്റും ഐ.ടി.യും തുറന്നുനല്‍കുന്ന വിശാലമായ സാദ്ധ്യതകള്‍ക്കൊപ്പംതന്നെ ഇവ ഉയര്‍ത്തുന്ന ഭീഷണികളെയും കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനായാണ് ഈ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്












Click it and Unblock the Notifications