Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ആറ്‌ ഗര്‍ഭസ്ഥശിശുക്കളും പ്രസവ ശസ്‌തക്രിയയെ തുടര്‍ന്ന്‌ ഒരു യുവതിയും മരിച്ചു. സംഭവത്തെക്കുറിച്ച്‌ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കും.

അണുവിമുക്തമാക്കാന്‍ ശസ്ത്രക്രിയാ വാര്‍ഡ് അടച്ചു. രണ്ട് കുഞ്ഞുങ്ങള്‍ ശസ്ത്രക്രിയക്കിടെയും നാലു കുഞ്ഞുങ്ങള്‍ ഗര്‍ഭത്തിലിരിക്കേയുമാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ച് ബഹളം വച്ചതോടെയാണ് വേറെയും ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ച വിവരം പുറത്തായത്.

ഇതോടെ അണുബാധയും അധികൃതരുടെ അനാസ്ഥയുമാണ് കൂട്ടമരണത്തിനിടയാക്കിയതെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത് ആശുപ്ത്രിയില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സമരക്കാരെ നേരിട്ടത്‌ സ്ഥിതി രൂക്ഷമാക്കി.

രണ്ടു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ മര്‍ദനമേറ്റു. യുഡിഎഫ്‌ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ട്‌ എന്‍. വാസുവിനെയും കലക്ടര്‍ വി.കെ. ബാലകൃഷ്ണനെയും തടഞ്ഞുവച്ചു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സൂപ്രണ്ട്‌ അംഗീകരിച്ചില്ലെന്നാരോപിച്ച്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ ക്യാബിന്‍ ഡോര്‍ തകര്‍ത്തു. കസേരകള്‍ നിലത്തടിച്ചു നശിപ്പിച്ചു.

ഈ സമയം സ്ഥലത്തെത്തിയ മന്ത്രി ജി. സുധാകരന്‍റെ മണ്ഡലത്തിലെ പ്രതിനിധി എച്ച്‌. സലാമിനെ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ സിപിഎമ്മുകാരും ഓടിക്കൂടി.എസ്പി ഇ.ജെ ജയരാജിന്‍റെ നേതൃത്വത്തില്‍ പൊലീസ്‌ എത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവരുമായി ജില്ലാ കലക്ടര്‍ ഫോണില്‍ സംസാരിച്ചശേഷം സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു.

കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിക്കും. ഡോക്ടര്‍മാരുടെ അനാസ്ഥയ്ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച്‌ സ്റ്റാറ്റ്യൂട്ടറി കമ്മിറ്റി പരിശോധിക്കും. ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന്‌ മുഖ്യമന്ത്രിക്കു ശുപാര്‍ശ ചെയ്യാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+