Get Updates
Get notified of breaking news, exclusive insights, and must-see stories!

വെട്ടിനുറുക്കിയ സ്ത്രീയുടെ ഇടതുകാല്‍പ്പാദം പുഴയില്‍

കൊല്‍ക്കത്ത: ഒരു സ്വര്‍ണ്ണ നെക്ലേസ് മോഷ്ടിയ്‌ക്കുമ്പോള്‍ വാഴപ്പഴം കഴിച്ച്‌ മൃതപ്രായനാകേണ്ടിവരുമെന്ന്‌ ഷെയ്‌ഖ്‌ മൊഹസില്‍ ഒരുവേള പോലും ചിന്തിച്ചു കാണില്ല.

കൊല്‍ത്തക്ക നഗരത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരുന്ന ഒരു സ്‌ത്രീയുടെ കഴുത്തില്‍ നിന്നുമാണ്‌ മൊഹസിന്‍ സ്വര്‍ണ്ണ നെക്ലേസ്‌ പിടിച്ചുപറിച്ചത്‌. സഹായിക്കണമെന്നപേക്ഷിച്ച്‌ സ്‌ത്രീ ഒച്ചവെച്ചപ്പോള്‍ കാര്യമറിഞ്ഞ പൊലീസ്‌ മുഹസിന്‌ പിന്നാലെ വെച്ചുപിടിച്ചു.

രക്ഷപ്പെടാന്‍ കഴിയില്ലെന്ന്‌ മനസ്സിലായതോടെ മൊഹസിന്‍ മറ്റൊന്നും ആലോചിച്ചില്ല. 45,000രൂപവരുന്ന സ്വര്‍ണ്ണ നെക്ലേസ്‌ വിഴുങ്ങിക്കളഞ്ഞു. തൊണ്ടിസാധനം വിഴുങ്ങിയ കള്ളനെയും കൊണ്ട്‌ പൊലീസ്‌ സ്റ്റേഷനിലെത്തി.

താന്‍ നെക്ലേസ്‌ മോഷ്ടിച്ചില്ലെന്ന്‌ തന്നെയായിരുന്ന മൊഹസിന്റെ വാദം. ഇതിനുള്ളില്‍ പൊലീസ്‌ മൊഹസിനെ കൊണ്ടുപോയി വയറിന്റെ എക്‌സ്‌റെ എടുത്തു. എക്‌സറെയില്‍ തൊണ്ടിമുതല്‍ തെളിഞ്ഞുകാണാമെങ്കില്‍ ഇക്കാരണം പറഞ്ഞ്‌ ഇയാളെ ശിക്ഷിയ്‌ക്കാന്‍ വകുപ്പുമില്ല. മാത്രമല്ല ഇതൊരു തെളിവായി കോടതിയില്‍ ഹാജരാക്കാനും കഴിയില്ല.

വിഴുങ്ങിക്കളഞ്ഞ നെക്ലേസു പുറത്തെടുക്കാനെന്ത്‌ വഴിയെന്ന്‌ പൊലീസ്‌ തലപുകഞ്ഞാലോചിച്ചു. അവസാനം ഒരു ഡോക്ടറുടെ സഹായം തേടി. അവിടെയാണ്‌ കള്ളന്റെ കഷ്ടകാലം ആരംഭിച്ചത്‌. മൊഹസിന്‌ ഭക്ഷണമായി വാഴപ്പഴം മാത്രം നല്‍കാനാണ്‌ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ വിഴുങ്ങിയ സാധനം ഒരു പ്രയാസവും കൂടാതെ പുറത്തുവരുമെന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+