കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പക്ഷം പോരിനുറച്ച്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അറ്റകുറ്റപ്പണികള്‍ നടത്തി മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിച്ചപ്പോള്‍ മന്‍മോഹന്‍ ബംഗ്ലാവിന് 20,60,378 രൂപയും സാനഡുവിന് 18,62,644 രൂപയും ചെലവായി.

കഴിഞ്ഞ സപ്തംബറില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികള്‍ക്കായി ചെലവായ തുകയുടെ കണക്കുകള്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് മന്‍മോഹന്‍ ബംഗ്ലാവ് പുതുക്കുന്നതിന് 17,40,600 രൂപയും സാനഡുവിന് 11,75,300 രൂപയുമാണ് ചെലവായത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച പുതിയ കണക്കനുസരിച്ചാണ് ഒരു വര്‍ഷം തികയുംമുമ്പ് ഈ മന്ദിരങ്ങള്‍ക്ക് ഏകദേശം മൂന്ന് ലക്ഷത്തിന്റേയും എട്ട് ലക്ഷത്തിന്റേയും വര്‍ധനയാണുണ്ടായിരിക്കുന്നത്. ജോസഫ് എം. പുതുശ്ശേരി എംഎല്‍എയാണ് ഈ രേഖകള്‍ സമ്പാദിച്ചത്.

നേരത്തെ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍ മന്‍മോഹന്‍ ബംഗ്ലാവിലും സി. ദിവാകരന്‍ സാനഡുവിലുമാണ് താമസിച്ചിരുന്നത്. മന്ത്രിമന്ദിരങ്ങള്‍ പുതുക്കുന്നതിന് ചെലവഴിച്ച തുകയുടെ പേരിലുണ്ടായ വിവാദത്തെ തുടര്‍ന്ന് ഇരുവരും താമസം മാറുകയായിരുന്നു. ഇപ്പോന്‍ മന്‍മോഹന്‍ ബംഗ്ലാവില്‍ ടി.യു. കുരുവിളയും സാനഡുവില്‍ പി.കെ. ശ്രീമതിയുമാണ് താമസം.

അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ഏറ്റവും കുറഞ്ഞ തുക ചെലവാക്കിയ മന്ത്രി സുധാകരനാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ അജന്തയ്ക്ക് വേണ്ടി വിനിയോഗിച്ചത് 40,575 രൂപ മാത്രം. എം.എ. ബേബിയുടെ വസതിയായ ഉഷസിന് 1,52,800 രൂപയായിരുന്നത് ഇപ്പോഴത്തെ കണക്കില്‍ 1,30,913 ആയി കുറഞ്ഞു. മിക്ക മന്ത്രിമാരും നേരത്തെയുള്ളതിലും കൂടുതല്‍ തുകയാണ് ഉപയോഗിച്ചിട്ടുള്ളത്.

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികള്‍ക്കായി മന്ത്രിമാര്‍ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍: വി.എസ്. അച്യുതാനന്ദന്‍ (മുഖ്യമന്ത്രി), ക്ലിഫ് ഹൗസ്_1,92,348. എം.എ. ബേബി, ഉഷസ്_1,30,913. പി.കെ. ഗുരുദാസന്‍, കവടിയാര്‍ ഹൗസ് _56,821. എ.കെ. ബാലന്‍_പ്രശാന്ത്_3,56,396. പാലോളി മുഹമ്മദ്കുട്ടി_അശോക_1,19,584. തോമസ് ഐസക്_റോസ് ഹൗസ് _10,59,018. പി.കെ. ശ്രീമതി_സാനഡു_18,62,644. ടി.യു. കുരുവിള_മന്‍മോഹന്‍ ബംഗ്ലാവ്_20,60,378. മാത്യു ടി. തോമസ്_തൈക്കാട് ഹൗസ് _1,13,235. എം. വിജയകുമാര്‍_ലിന്‍ഡേഴ്സ്_5,38,111. ജി. സുധാകരന്‍_അജന്ത_40,575. എന്‍.കെ. പ്രേമചന്ദ്രന്‍_എസന്‍ഡേന്‍_1,00,798. ബിനോയ് വിശ്വം_നെസ്റ്റ്_1,51,269. ഉമ്മന്‍ചാണ്ടി (പ്രതിപക്ഷനേതാവ്)_കന്റോണ്‍മെന്റ് ഹൗസ്_4,86,509. മറ്റുള്ള മന്ത്രിമാര്‍ വാടകവീടുകളിലാണ് താമസം.

നാടാകെ പകര്‍ച്ചപ്പനികൊണ്ട് പൊള്ളുമ്പോഴും കാലവര്‍ഷക്കെടുതികള്‍ കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴുമാണ് അറ്റകുറ്റപ്പണികള്‍ക്ക് മന്ത്രിമാര്‍ മുതിര്‍ന്നതെന്നതാണ് ശ്രദ്ധേയം. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഷട്ടില്‍ കോര്‍ട്ട് നിര്‍മാണം, ബാത്തിങ് ചേമ്പര്‍, അടുക്കളയിലെ വാട്ടര്‍ടാങ്ക്, സെക്യൂരിറ്റി മുറി എന്നിവയുടെ നിര്‍മാണം, റോഡ് പണി, വൈദ്യുത ജോലികള്‍, കുളിമുറികളില്‍ ഇലക്ട്രിക് ഹീറ്റര്‍ സ്ഥാപിക്കുന്നതടക്കമുള്ള നവീകരണ പ്രവൃത്തികള്‍, ഷട്ടില്‍കോര്‍ട്ടില്‍ പുതിയ ട്യൂബ് ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്കാണ് തുകകള്‍ വിനിയോഗിച്ചിട്ടുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X