കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

  • By Staff
Google Oneindia Malayalam News

മസ്‌തിഷ്കത്തിലെ ഓര്‍മച്ചെപ്പു തുറന്ന്‌ അതില്‍ നിന്നു കാര്യങ്ങള്‍ വായിച്ചെടുക്കുകയാണു ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ്‌.

കുറ്റകൃത്യത്തെ സംബന്ധിച്ചു തെളിവുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ തലച്ചോറില്‍ ഭദ്രമായി സൂക്ഷിക്കുന്ന തെളിവുകള്‍ പുറത്തെടുക്കുകയാണ്‌ ഇതുവഴിചെയ്യുന്നത്‌.

കുറ്റകൃത്യവുമായി ബന്ധപ്പെട്ടയാളിന്റെ ഓ‍ര്‍മകളില്‍ അതിന്റെ ഓര്‍മച്ചിത്രങ്ങളുണ്ടാകും. സെന്‍സറുകള്‍ ഘടിപ്പിച്ച ഉപകരണം സംശയിക്കുന്ന ആളിന്റെ തലയില്‍ ഘടിപ്പിക്കുന്നു.

തുടര്‍ന്നു കുറ്റവുമായി ബന്ധപ്പെട്ട പലതരം ചിത്രങ്ങള്‍ ടെലിവിഷന്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഇതെല്ലാം കാണുമ്പോഴുള്ള വികാരങ്ങള്‍ മസ്‌തിഷ്കത്തിലെ ഓ‍ര്‍മപ്പാളികളെ ഇളക്കുന്നു.

കുറ്റകൃത്യവുമായി ബന്ധമുള്ള തെളിവുകള്‍ കാണുമ്പോള്‍ ടെസ്റ്റിനു വിധേയമാകുന്നയാളുടെ തലച്ചോറില്‍ പ്രത്യേക തരത്തിലുള്ള വൈദ്യുത തരംഗങ്ങള്‍ (മെര്‍മര്‍) ഉത്ഭവിക്കും. അവയുടെ മറുപടി തരംഗരൂപത്തില്‍ റെക്കോര്‍ഡ്‌ ചെയ്യുന്നു. ഈ തരംഗങ്ങളുടെ രീതി കംപ്യൂട്ടറില്‍ അപഗ്രഥിച്ചു കുറ്റം ചെയ്‌തോ ഇല്ലയോ എന്ന ധാരണയിലെത്താനാകും. ഈ‍ പരീക്ഷണമാണ്‌ അഗസ്റ്റിനില്‍ നടത്തിയത്‌.

അതേസമയം അറിയാതെ സത്യം പറയിക്കുന്ന രിതിയാണ് നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റ്.

അറിയാതെ സത്യം പറയിക്കുന്ന മരുന്ന്‌ എന്ന നിലയില്‍ ട്രൂത്ത്‌ സിറം എന്ന പേരില്‍ അറിയപ്പെടുന്ന സോഡിയം അമിറ്റാല്‍ അല്ലെങ്കില്‍ പെന്റോത്തല്‍ മരുന്ന്‌ കുത്തിവച്ചാണു നാര്‍ക്കോ അനാലിസിസ്‌ ചെയ്യുന്നത്‌.

മരുന്ന്‌ കയറുന്നതോടെ മൂടിവയ്ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വ്യക്തികള്‍ അറിയാതെ തന്നെ പുറത്തേക്കുവരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X