പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
കൊച്ചി: സംസ്ഥാനത്ത് മാഫിയ വളര്‍ത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരനും ആണെന്ന തന്റെ അഭിപ്രായത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ജസ്റ്റിസ് കെ. സുകുമാരന്‍ .
ഇക്കഴിഞ്ഞ 6ന് കൊച്ചിയില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിയ കണ്‍വെന്‍ഷനിലാണ് ജസ്റ്റിസ് സുകുമാരന്‍ പിണറായി വജയനും ദാമോദരനും എതിരെ അഭിപ്രായ പ്രകടനം നടത്തിയത്.
തുടര്‍ന്ന് സുകുമാന്‍ പറഞ്ഞതായി പത്രങ്ങളില്‍ വന്ന വാര്‍ത്ത തനിക്ക് അപകീര്‍ത്തികരമാണെന്ന് കാണിച്ച് പിണറായി വിജയന്‍ അദ്ദേഹത്തിന് വക്കീല്‍ നോട്ടീസ് അയച്ചു.
പരസ്യമായി മാപ്പ് പറയണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു പിണറായി ആവശ്യപ്പെട്ടത്. എന്നാല്‍ ജസ്റ്റിസ് സുകുമാരനെതിരെ മുന്‍ അഡ്വക്കെറ്റ് ജനറല്‍ ദാമോദരന്‍ ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.
ഇങ്ങനെയൊരു അഭിപ്രായം പൊതുജനമധ്യത്തില്‍ താന്‍ പറഞ്ഞത് തന്റെ അനുഭവങ്ങളുടെയും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആയിരുന്നുവെന്ന് പിണറായി വിജയന് അഭിഭാഷകന്‍ മുഖേനെ നല്‍കിയിട്ടുള്ള മറുപടിയില്‍ ജസ്റ്റിസ് സുകുമാരന്‍ വിശദീകരിച്ചിട്ടുണ്ട്. "തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. അതില്‍ ഉറച്ചുനില്‍ക്കുന്നു".
മാഫിയകളെക്കുറിച്ച് പറയുമ്പോള്‍ വ്യക്തികളെക്കുറിച്ച് പറയണമോ എന്ന് പലവട്ടം സംശയം ഉണ്ടായതാണ്. വ്യക്തികള്‍ ഇല്ലെങ്കില്‍ പറയുന്നതില്‍ അര്‍ഥമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെയും എം.കെ. ദാമോദരന്റെയും പേരുകള്‍ ജസ്റ്റിസ് സുകുമാരന്‍ വെളിപ്പെടുത്തിയത്.
സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ പൊതുജന നന്മ ലക്ഷ്യമാക്കിയാണ് താന്‍ വിമര്‍ശം ഉന്നയിച്ചതെന്നും അതിന് അടിസ്ഥാനമുണ്ടെന്നും ജസ്റ്റിസ് സുകുമാരന്‍ മറുപടിയില്‍ പറഞ്ഞു.
ജസ്റ്റിസ് സുകുമാരന്‍ ഇപ്പോള്‍ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. അഡ്വക്കറ്റ് കോട്ടൂര്‍ ഗോപാലകൃഷ്ണപിള്ള മുഖേനെയാണ് അദ്ദേഹം പിണറായിയ്ക്ക് മറുപടി നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications