വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
തിരുവനന്തപുരം ചിന്നക്കനാലിലെ റിസോര്‍ട്ട് മാഫിയയ്ക്ക് വ്യാജപട്ടയം നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചത് മൂന്നാറിലെ സിപിഎം സിപിഐ നേതൃത്വമാണെന്ന് മുന്‍വില്ലേജ് ഓഫീസര്‍ ഉഷാദേവി.
വ്യാജപട്ടയം കൊടുക്കാന്‍ ഈ നേതാക്കള്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചെന്ന് ചിന്നക്കനാലിലെ മുന്‍ വില്ലേജ് ഓഫീസറായിരുന്ന ഇവര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
മൂന്നാറിലെ സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് എം കെ ഉഷാദേവിയെ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. പട്ടയം അമ്മയെന്നറിയപ്പെടുന്ന ഉഷാദേവി ഇപ്പോള്‍ ജാമ്യത്തിലാണ്.
വ്യാജപട്ടയം നല്‍കി ഇവര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിപ്പണം മുഴുവന്‍ കുടുംബാംഗങ്ങളുടെ പേരില്‍ ബാങ്കിലിട്ടിരിക്കുകയാണ്.
ഇരുമുന്നണികളിലെയും നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഉഷാദേവി. ചിന്നക്കനാല്‍ വില്ലേജ് ഓഫീസറായി നിയമനം കിട്ടിയതു മുതല്‍ കയ്യേറ്റക്കാരുടെ സ്വന്തം ഓഫീസറായി വില്ലേജ് അടക്കി ഭരിക്കുകയായിരുന്നു ഉഷാദേവി.












Click it and Unblock the Notifications