വിഎസ് പക്ഷം പോരിനുറച്ച്
തിരുവനന്തപുരം: പൊലീസിലേക്കു തിരഞ്ഞെടുക്കപ്പെടേണ്ട വനിതകളുടെ വൈദ്യപരിശോധന നടത്തേണ്ടതു വനിതാ ഡോക്ടര്‍മാര്‍ തന്നെയായിരിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
മെഡിക്കല്‍ ബോര്‍ഡില്‍ ഉദ്യോഗാര്‍ഥി സ്‌ത്രീയാണെങ്കില്‍ വനിതാ ഡോക്ടറെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം ജസ്റ്റിസ് വി. പി മോഹന്‍കുമാറിന്റെ ഉത്തരവു നടപ്പിലാക്കിയാണ് ആഭ്യന്തര വകുപ്പിന്റെ ഈ ഉത്തരവ്.
കഴിഞ്ഞ സെപ്റ്റംബറില്‍ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്‌തികയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളെ വൈദ്യപരിശോധനയുടെ പേരില്‍ അര്‍ധനഗ്നരാക്കിയെന്നും സൗന്ദര്യമല്‍സരത്തിലെന്ന പോലെ നടത്തിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനെത്തുടര്‍ന്നാണ് വനിതാ ഡോക്ടറെ നിയമിക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടത്. അന്നു പരിശോധനയ്ക്കു വനിതാ ഡോക്ടറെ നിയോഗിച്ചിരുന്നില്ല.












Click it and Unblock the Notifications