സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
തിരുവനന്തപുരം: ഓണത്തിന് കേരളീയര്‍ കുടിച്ചുതീര്‍ത്തത് 52.79കോടിരൂപയുടെ വിദേശമദ്യം.
പൂരാടം, ഉത്രാടം, തിരുവോണം നാളുകളുടെ മദ്യവില്‍പ്പന കഴിഞ്ഞ വര്‍ഷത്തേതിലും 28 ശതമാനം അധികമാണെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഓണത്തിനടുത്ത ദിവസങ്ങളിള്‍ 41.2കോടിരൂപയുടെ മദ്യമായിരുന്നു വിറ്റുപോയത്. കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിഞ്ഞത്.
കോട്ടയം ജില്ലയില്‍ ബിവറേജസ് കോര്‍പ്പറേ,ന്റെ 29 കടകളിലൂടെയായി ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ മാത്രം വിറ്റഴിഞ്ഞത് 2.76കോടിയുടെ മദ്യമാണ്. ഉത്രാടത്തിന് 1.43കോടിയുടെയും തിരുവോണത്തിന് 1.33 കോടിയുടെയും വില്‍പ്പന നടന്നു.
തൃശ്ശൂര്‍ ജില്ലയില്‍ ഓണത്തിന് 1.90 കോടിരൂപയുടെയും തിരുവോണം നാളില്‍ 1.60 കോടിയുടെയും മദ്യം വിറ്റുപോയി. എറണാകുളം ജില്ലയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ തൃപ്പൂണിത്തുറ വെയര്‍ഹൗസിന് കീഴിലുള്ള 24 കടകളില്‍ മാത്രം ഓണദിനത്തില്‍ ചെലവായത് 1.14കോടിയുടെ മദ്യമാണ്.
ഇടുക്കയില്‍ 68.80 ലക്ഷത്തിന്റെയും ആലപ്പുഴയില്‍ 1.75 കോടിയുടെയും വിദേശമദ്യം വിറ്റു. കോഴിക്കോട് വയനട് ജില്ലകളില്‍ യഥാക്രമം 3.68 കോടിയുയെും 1.31കോടിയുടെയും മദ്യമാണ് വിറ്റുപോയത്.












Click it and Unblock the Notifications