സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
കൊല്ലം: തിരുവോണനാളില്‍ പത്തനാപുരത്തിനടുത്ത് ആവണീശ്വരത്ത് വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ആറ് എക്സൈസ് ഉദ്യോഗസ്ഥരെയും എസ്.ഐ യെയും സസ്പെന്‍ഡ് ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് പത്തനാപുരം റേഞ്ചിലെ മുഴുവന്‍ കള്ളുഷാപ്പുകളും എക്സൈസ് ഉദ്യോഗസ്ഥര്‍ അടപ്പിച്ചു. കുന്നിക്കോട് പോലീസ് സബ്‌ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഷീദ്, പത്തനാപുരം റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരികുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സെയിനുലാബ്ദീന്‍, ഗാര്‍ഡുമാരായ സന്തോഷ് വര്‍ഗ്ഗീസ്, ജയചന്ദ്രന്‍, ബൈജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഓണത്തിന് സൗജന്യമായി മദ്യം നല്‍കിയ ആവണീശ്വരം കള്ളുഷാപ്പ് നടത്തിപ്പുകാരനായ അശോകന്‍ ഒളിവിലാണ്. എന്നാല്‍ ഷാപ്പ് ലൈസന്‍സി വെട്ടിക്കവല കുളത്തൂര്‍ വീട്ടില്‍ സരസമ്മ(76)യെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇവരെ പുനലൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യം ഒഴിച്ചുകൊടുത്ത വിക്രമന്‍, മധു എന്നിവരുടെ പേരിലും കേസ്‌എടുത്തിട്ടുണ്ട്.
ആവണീശ്വരത്തുണ്ടായത് വിഷമദ്യ ദുരന്തമല്ലെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് എം.ആര്‍ അജിത്‌കുമാര്‍ പറഞ്ഞു.
100 മുതല്‍ 500 വരെ ആള്‍ക്കാര്‍ അവിടെ സൗജന്യമദ്യം കഴിച്ചതായാണ് റിപ്പോര്‍ട്ട്. വിഷമദ്യം ആയിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ക്ക് അപകടം സംഭവിക്കുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ചീഫ് കെമിക്കല്‍ ലബോറട്ടറിയിലെ രാസപരിശോധനാ റിപ്പോര്‍ട്ട്, മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവകിട്ടിയശേഷമേ ദുരന്തത്തിന്റെ യഥാര്‍ഥകാരണം കണ്ടെത്താന്‍ കഴിയൂവെന്ന് എസ്.പി പറഞ്ഞു.
അമിത മദ്യപാനമാണ് ദുരന്തകാരണമെന്ന പ്രാഥമിക നിഗമനത്തില്‍ എത്തിച്ചേര്‍ന്നതായി അദ്ദേഹം വെളിപ്പെടുത്തി. അമിതമായി മദ്യപിച്ചാല്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതു മൂലം മരണം സംഭവിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ നടത്തിയ പരിശോധനയില്‍ വിഷമദ്യമായ മീതൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിട്ടില്ല. ആരുടെയും കാഴ്ചശക്തിക്കും കുഴപ്പമില്ല.












Click it and Unblock the Notifications