Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി മോഷ്ടിച്ച്‌ കീ-ചെയിന്‍ നിര്‍മ്മാണം

pleated hairജക്കാര്‍ത്ത: വിലപിടിപ്പുള്ള പലവസ്‌തുക്കളും മോഷ്ടിക്കുന്നവരെക്കുറിച്ച്‌ ഏറെ കേട്ടിരിക്കുന്നു. എന്നാല്‍ മുടി മോഷ്ടിക്കുന്നവരെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? ഇപ്പോള്‍ മുടിമോഷ്ടാക്കളും ഇറങ്ങിയിട്ടുണ്ട്‌.

യാത്രയ്‌ക്കിടയില്‍ നീണ്ടിടതൂര്‍ന്ന തലമുടി തലയില്‍ത്തന്നെയുണ്ടെന്ന്‌ ഇടക്കിടെ ഉറപ്പുവരുത്തുക, കാരണം നിങ്ങളറിയാതെ സെക്കന്റുകള്‍കൊണ്ട്‌ മുടി വെട്ടിമാറ്റിയിട്ടുണ്ടാകാം.

ജക്കാര്‍ത്തയിലാണ്‌ മുടിമോഷണം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. മോഷ്ടാവിനെ അധികൃതര്‍ പിടികൂടിയിട്ടുമുണ്ട്‌. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയതായിരുന്നു നര്യാമ.

ജക്കാര്‍ത്തയില്‍ പോക്കറ്റടിക്കാരുടെ ശല്യം കൂടുതലാണെന്ന്‌ മുന്നറിയിപ്പുള്ളേടങ്ങളില്‍ നിന്നെല്ലാം നുര്യമ തന്റെ പേഴ്‌സ്‌ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചു. പണമാണല്ലോ പോക്കറ്റടിക്കാര്‍ കൊണ്ടുപോകാന്‍ സാധ്യതയുള്ള വസ്‌തുവെന്നായിരുന്നു മുപ്പത്തിയഞ്ചുകാരിയായ നുര്യാമയുടെ ചിന്ത.

എന്നാല്‍ യാത്രയ്‌ക്കിടയില്‍ എപ്പോഴോ നുര്യാമയില്‍ നിന്നും മറ്റൊരു വസ്‌തു പോക്കറ്റടിക്കാര്‍ കൊണ്ടുപോയി മനോഹരമായി പോണിടെയില്‍ കെട്ടിവെച്ചിരുന്ന അവരുടെ മുടി. തിങ്കളാഴ്‌ച കാലത്ത്‌ ജക്കാര്‍ത്ത നഗരവീഥിയില്‍ നടത്തിയ യാത്രയ്‌ക്കിടയിലാണ്‌ നുര്യാമയ്‌ക്ക്‌ മുടി നഷ്ടപ്പെട്ടത്‌.

നാല്‌പത്‌ സെന്റീമീറ്ററോളം നീളമുള്ള മുടിയിലാണ്‌ കള്ളന്മാര്‍ കത്രിക വെച്ചത്‌. കഴിഞ്ഞ ആറുവര്‍ഷത്തെ പരിചരണം കൊണ്ടാണത്രേ നുര്യാമ മുടിനീളം വര്‍ദ്ധിപ്പിച്ചത്‌. ഇവരുടെ പരാതിയെത്തുടര്‍ന്ന്‌ മുടിമോഷ്ടാവായ അഗസ്റ്റ്‌ സെറ്റിയാവനെ പൊലീസ്‌ പിടികൂടിയിട്ടുണ്ട്‌.

കീ-ചെയിനുകളുണ്ടാക്കാന്‍ വേണ്ടിയാണത്രേ അഗസ്റ്റ്‌ നുര്യാമയുടെ മനോഹരമായ മുടി മോഷ്ടിച്ചത്‌. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ രീതിയില്‍ മുടി മോഷ്ടിച്ച്‌ കാശുണ്ടാക്കുന്നുണ്ടെന്നും അഗസ്‌റ്റ്‌ പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്‌. മോഷ്ടിച്ച മുടികൊണ്ടുണ്ടാക്കുന്ന കീ-ചെയിനുകള്‍ക്ക്‌ എതാണ്ട്‌ 10,000 റുപിയയ്‌ക്കാണത്രേ ഇയാള്‍ വില്‍ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+