കിളിരൂര്‍ : കോടതിയിടപെടുന്നു
കൊച്ചി : കിളിരൂര്‍ കേസിലെ ഇര ശാരിയെ കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്നും ആസന്നനിലയില്‍ ഡിസ്ചാര്‍ജ് ചെയ്യാനുളള കാരണം അന്വേഷിക്കണമെന്ന് കോടതി. എറണാകുളം സിജെഎം കോടതിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
ഉന്നതര്‍ ഇടപെട്ടാണ് ശാരിയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യിച്ചതെന്ന് ആരോപണം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോഗ്യമന്ത്രി പി കെ ശ്രീമതിയാണ് വിവാദ വിഐപിയെന്ന് ശാരിയുടെ മാതാപിതാക്കള്‍ ഈയിടെ ആരോപിച്ചിരുന്നു. ഇക്കാര്യം വിവാദമാക്കുന്നത് സ്ഥാപിത താല്പര്യക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കുകയും ചെയ്തു.
അത്യാസന്ന നിലയില്‍ കിടന്ന ഒരു പീഡനക്കേസിലെ ഇരയെ ധൃതിപിടിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യിച്ചതിനു പിന്നിലെ മനുഷ്യാവകാശ പ്രശ്നം ഏറ്റെടുക്കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന് പോലും ശ്രമിച്ചിട്ടില്ല. പി കെ ശ്രീമതിയെ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവാക്കിയതില് അരിശം കൊളളുന്ന വൃന്ദാ കാരാട്ടു പോലും ആസൂത്രിതമായി കൊല ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയ്ക്കു വേണ്ടി ഒരു വാചകം പോലും പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി.
ബന്ധപ്പെട്ട
വാര്‍ത്തകള്‍