കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് കുമാര്‍ കോടതിയോട് മാപ്പു പറഞ്ഞു.

  • By Staff
Google Oneindia Malayalam News

കൊച്ചി : മൂന്നാറിലെ ധന്യശ്രീ റിസോര്‍ട്ട് പൊളിച്ചത് സംബന്ധിച്ച കോടതിയലക്ഷ്യക്കേസില്‍ പ്രത്യേക ദൗത്യസംഘത്തിന്റെ മുന്‍തലവന്‍ സുരേഷ് കുമാര്‍ ഹൈക്കോടതിയില്‍ മാപ്പു പറഞ്ഞു.

റിസോര്‍ട്ട് പൊളിക്കാന്‍ നിയമതടസമില്ലെന്ന ഉത്തമവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അപ്രകാരം പ്രവര്‍ത്തിച്ചതെന്ന് സുരേഷ് കുമാര്‍ വിശദമാക്കി. മനപ്പൂര്‍വം കോടതിയുത്തരവ് ലംഘിച്ചിട്ടില്ല. കോടതിയുത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു.

റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കിയതിനെതിരെ ഉടമകള്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് നല്‍കിയ അപ്പീല്‍ തളളിയിരുന്നു. തുടര്‍ന്ന് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കമ്മിഷണറുടെ ഉത്തരവ് ഒരു ദിവസത്തേയ്ക്ക് തടഞ്ഞ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ജൂലൈ 11നായിരുന്നു കോടതിയുത്തരവ്. ഉത്തരവ് പ്രകടിപ്പിച്ചത് രാവിലെ 11.30ന് ആയിരുന്നു. റിസോര്‍ട്ട് പൊളിക്കുക തന്നെ ചെയ്യുമെന്ന് നിയമസഭയില്‍ റവന്യൂ മന്ത്രി പ്രഖ്യാപിച്ചതും അന്നേ ദിവസം തന്നെയായിരുന്നു. ഈ സാഹചര്യത്തില്‍ സ്റ്റേയുടെ കാലാവധി കഴിയുമ്പോള്‍ കെട്ടിടം പൊളിക്കുന്നതില്‍ നിയമതടസമില്ലെന്നാണ് താന്‍ കരുതിയതെന്ന് സുരേഷ് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.

കോടതിയുത്തരവ് സര്‍ക്കര്‍ അഭിഭാഷകന്‍ നല്‍കിയതിനെ തുടര്‍ന്ന് പൊളിക്കല്‍ നിര്‍ത്തിയെന്നും സുരേഷ് കുമാര്‍ അറിയിച്ചു.

കോടതിയുത്തരവ് ലംഘിച്ചിട്ടില്ലെന്നും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണ് ചെയ്തതെന്നും ദേവികുളം സബ് കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കറും തഹസീല്‍ദാര്‍ രാംദാസും ഹൈക്കോടതിയെ ബോധിപ്പിച്ചു. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്നും ഇവര്‍ അപേക്ഷിച്ചിട്ടുണ്ട്. കോടതിയലക്ഷ്യക്കേസ് സെപ്തംബര്‍ 24ന് കോടതി പരിഗണിക്കും.



വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X