കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.ജെ മാത്യു താല്‍ക്കാലിക ചീഫ് സെക്രട്ടറി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ്‌ സെക്രട്ടറി K J Mathew to hold charge of Chief Secretary കെ.ജെ. മാത്യുവിന്‌ ചീഫ്‌ സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ചീഫ്‌ സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിക്കാനുള്ള ലിസി ജേക്കബിന്‍റെ തീരുമാനത്തെത്തുര്‍ന്നാണ് സര്‍ക്കാര്‍ കെ.ജെ മാത്യുവിനെ താല്‍ക്കാലികമായി നിയമിച്ചത്.

സംസ്ഥാന കേഡറില്‍ സീനിയറായ അഡീഷനല്‍ ചീഫ്‌ സെക്രട്ടറി പി.ജെ. തോമസിനെ മറികടന്നാണ്‌ മാത്യുവിനു ചുമതല നല്‍കിയത്‌.

മുഖ്യമന്ത്രിയുടെ പരസ്യ വിമര്‍ശനത്തെ തുടര്‍ന്ന്‌ സ്വയം വിരമിക്കലിനു മുന്നോടിയായി ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച ലിസി ജേക്കബിനെക്കൊണ്ട്‌ അവധി പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നു കടുത്ത സമ്മര്‍ദമുണ്ടായെങ്കിലും അവര്‍ വഴങ്ങിയില്ല.

മാധ്യമങ്ങള്‍ക്ക്‌ യാതൊരു സൂചനയും നല്‍കാതെ ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക്‌ ക്ലിഫ് ഹൗസില്‍ ചെന്നു മുഖ്യമന്ത്രിയെ കണ്ട അവര്‍ തന്റെ നിലപാട്‌ വ്യക്‌തമാക്കുകയായിരുന്നു.

ആറുമാസത്തെ ചീഫ്‌ സെക്രട്ടറി പദവിയെക്കാള്‍ വലുതായി പലതുമുണ്ടെന്ന്‌ ലിസി ജേക്കബ് സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നുവത്രേ. മുഖ്യമന്ത്രിയെ കണ്ടശേഷം ലിസി ജേക്കബ്‌ നേരെ വീട്ടിലേക്കാണു പോയത്‌. സന്ദര്‍ശകരെ അനുവദിച്ചില്ല. മാധ്യമങ്ങളില്‍നിന്ന്‌ അവര്‍ ഒഴിഞ്ഞുനിന്നു.

ചീഫ്‌ സെക്രട്ടറിയുടെ ചുമതല ലഭിച്ച കെ.ജെ. മാത്യുവിന്‌ 2008 മേയ്‌ വരെ കാലാവധിയുണ്ട്‌. 2011 ജനുവരി വരെ സര്‍വീസുള്ള പി.ജെ. തോമസിനെ ഒഴിവാക്കിയത്‌ അദ്ദേഹത്തിനെതിരെ പാമൊലിന്‍ കേസ്‌ നിലവിലുള്ളതിനാലാണ്‌. ഇത്‌ ഐഎഎസ്‌ അസോസിയേഷനില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്‌.

ചീഫ്‌ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കാനുള്ള തീരുമാനം മുഖ്യമന്ത്രി അറിയിച്ചപ്പോള്‍ തന്നെക്കാള്‍ സീനിയറായ പി.ജെ. തോമസിനെ മറികടന്നുള്ള നിയമനത്തില്‍ കെ.ജെ. മാത്യു വിഷമം പ്രകടിപ്പിച്ചതായി അറിയുന്നു.

30 വര്‍ഷമായി തങ്ങള്‍ സഹപ്രവര്‍ത്തകരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത്രേ. അതേസമയം പി.ജെ. തോമസ്‌ ചീഫ്‌ സെക്രട്ടറിയായാല്‍ കെ.ജെ. മാത്യുവിന്‌ ആ പദവിയിലെത്താന്‍ കഴിയുമായിരുന്നില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X