കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടക്കുട്ടകളുടെ ജനനം: സ്വവര്‍ഗ്ഗ ദമ്പതികള്‍ ഡോക്ടര്‍ക്കെതിരെ

  • By Staff
Google Oneindia Malayalam News

Lesbian couple sues doctor for twin pregnancyകാന്‍ബെറ(ആസ്‌ത്രേലിയ): ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചതിനെത്തുടര്‍ന്ന്‌ ആസ്‌ത്രേലിയക്കാരായ സ്വവര്‍ഗ്ഗദമ്പതികള്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.

തങ്ങള്‍ ഒരു കുഞ്ഞിനെമാത്രമാണ്‌ ആഗ്രഹിച്ചതെന്നും പക്ഷേ ജനിച്ചത്‌ ഇരട്ടക്കുട്ടികളാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ ദമ്പതികള്‍ ഡോക്ടര്‍ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുന്നത്‌.

വിര്‍ട്രോ ഫെര്‍ടിലൈസേഷന്‍ എന്ന ചികിത്സാ രീതിയിലൂടെയാണ്‌ ദമ്പതികളിലൊരാള്‍ ഗര്‍ഭം ധരിച്ചത്‌. സ്‌കൂള്‍ ഫീസുകളും ഭക്ഷണച്ചെലവും ഉള്‍പ്പെടെ ഒരു കുഞ്ഞിനെ വളര്‍ത്താന്‍ 400,000 ആസ്‌ത്രേലിയന്‍ ഡോളര്‍ ചെലവുവരുമെന്നും ഇരട്ടക്കുട്ടികളാകുമ്പോള്‍ ഈ ചെലവ്‌ ഇരട്ടിയാകുമെന്നും അത്‌ തങ്ങള്‍ക്ക്‌ താങ്ങാനാവാത്തതാണെന്നും കാണിച്ചാണ്‌ ഇവര്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്‌.

ഇരട്ടക്കുട്ടികള്‍ക്ക്‌ ഇപ്പോള്‍ മൂന്നുവയസ്സ്‌ പ്രായമുണ്ട്‌. ഞങ്ങള്‍ക്ക്‌ ഒരു കുഞ്ഞിനേമാത്രമേ വേണ്ടിയിരുന്നുള്ളു. എന്നാല്‍ കൃത്രിമ ഗര്‍ഭധാരണ ചികിത്സയ്‌ക്കിടെ ഡോക്ടര്‍ രണ്ട്‌ ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിയ്‌ക്കുയായിരുന്നു. ഇങ്ങനെയാണ്‌ ഇരട്ടക്കുട്ടികള്‍ ജനിച്ചത്‌.

യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍ തന്നെയാണിതിന്‌ കാരണക്കാരന്‍. ഇക്കാരണത്താല്‍ ഞങ്ങള്‍ വല്ലാത്ത മാനസിക സമ്മര്‍ദ്ദം സഹിച്ചുവരുകയാണ്‌- ദമ്പതികള്‍ പറഞ്ഞു. ആസ്‌ത്രേലിയയില്‍ ഇത്തരത്തിലൊരു കേസ്‌ ഇതാദ്യമായാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌.

രണ്ടാമത്തെ കുട്ടിയെ വളര്‍ത്തുന്നതിനുള്ള ചെലവിനൊപ്പംതന്നെ ഇരട്ടക്കുട്ടികള്‍ ജനിച്ചതുകാരണം രണ്ടുമാസത്തോളം അധികമെടുത്ത പ്രസവാവധികാരണം വന്ന നഷ്ടവും നികത്തണമെന്ന്‌ ഡോക്ടര്‍ക്കെതിരായ പരാതിയില്‍ ദമ്പതികള്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X