കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചു കോടി കടന്ന് എയര്‍ടെല്‍

  • By Staff
Google Oneindia Malayalam News

Airtel Logoദില്ലി : എയര്‍ടെല്‍ ഉപഭോക്താക്കളുടെ എണ്ണം അഞ്ചു കോടി കഴിഞ്ഞെന്ന് ഭാരതി എയര്‍ടെല്‍. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഇത് 10 കോടിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഭാരതി എയര്‍ടെല്‍ പറയുന്നു.

ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലൂലാര്‍ ദാതാക്കളാണ് എയര്‍ടെല്‍. ഉപഭോക്താക്കളുടെ എണ്ണം അഞ്ചു കോടി കടന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലികോം കമ്പനികളുടെ നിരയിലേയ്ക്ക് എയര്‍ടെല്‍ ഉയര്‍ന്നിരിക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ പ്രസിഡന്റ് മനോജ് കോഹ് ലി ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2010നുളളില്‍ 10 കോടി വരിക്കാര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി കൂടുതല്‍ വയര്‍ലെസ് സ്പെക്ട്രം സ്പെയ്സ് അനുവദിക്കണമെന്ന് കമ്പനി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ലൈസന്‍സ് ഫീസ് ഇനത്തിലും അടിസ്ഥാന സൗകര്യവികസനത്തിനും ഇപ്പോള്‍ തന്നെ വന്‍തുക മുടക്കിക്കഴിഞ്ഞ തങ്ങള്‍ക്ക് കൂടുതല്‍ സ്പെക്ട്രം സ്പെയ്സ് അനുവദിക്കണമെന്ന് കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അഖില്‍ ഗുപ്തയും പറയുന്നു.

പുതിയ കമ്പനികള്‍ സ്വകാര്യ ടെലികോം മേഖലയിലേയ്ക്ക് പ്രവേശിക്കുന്നതിന് എയര്‍ടെല്‍ എതിരല്ല. എന്നാല്‍ ഇപ്പോള്‍തന്നെ കൂടുതല്‍ മുതല്‍മുടക്ക് നടത്തിയ കമ്പനിയെന്ന നിലയില്‍ സ്പെക്ട്രം സ്പെയ്സ് അനുവദിച്ചു കിട്ടാന്‍ തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറയുന്നു.

2004 നവംബറില്‍ ഒരു കോടി വരിക്കാരാണ് എയര്‍ടെല്ലിനുണ്ടായിരന്നത്. 2007 ജൂലായില്‍ ഇത് 2.5 കോടിയായി ഉയര്‍ന്നു. അതിനു ശേഷം വെറു 14 മാസം കൊണ്ടാണ് എണ്ണം ഇരട്ടിയോളമായി ഉയര്‍ന്നത്.

നഗരങ്ങളിലെ വരിക്കാരുടെ എണ്ണം ഏതാണ്ട് പൂര്‍ണ്ണമായതോടെ ഗ്രാമപ്രദേശങ്ങളാണ് കമ്പനികള്‍ ഇനി നോട്ടമിടുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ എഴുപതു ശതമാനത്തോളം അധിവസിക്കുന്ന ഗ്രാമങ്ങളില്‍ സാധ്യതകളാണ് ഒളിഞ്ഞിരിക്കുന്നത്. ഇതുവരെ ലഭിച്ചതിന്റെ എത്രയോ മടങ്ങ് വ്യാപാരസാധ്യതകള്‍ ഗ്രാമങ്ങളില്‍ ഉളളതിനാല്‍ ടെലികോം കമ്പനികളുടെ ഭാവി ശോഭനമാണെന്ന് അഖില്‍ ഗുപ്ത ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X