കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെ രക്ഷിയ്‌ക്കാന്‍ ഭാര്യ സ്വയം വില്‍ക്കുന്നു

  • By Staff
Google Oneindia Malayalam News

Wife on sale to save husband in Punjabലുധിയാന(പഞ്ചാബ്): അപകടത്തില്‍പ്പെട്ട്‌ അബോധാവസ്ഥയിലായ ഭര്‍ത്താവിനെ രക്ഷിയ്‌ക്കാനും ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാനുമായി ഭാര്യ സ്വയം വില്‍പ്പനയ്‌ക്കു തയ്യാറാകുന്നു.

മുപ്പത്തിനാലുകാരിയായ ഹര്‍ഷ്‌ ശര്‍മയാണ്‌ ഭര്‍ത്താവായ ഭൂപീന്ദറിനെ രക്ഷിയ്‌ക്കാന്‍ വേണ്ടി അഞ്ചു വയസ്സുള്ള മകനെയും തന്നെത്തന്നെയും വില്‍ക്കാന്‍ തീരുമാനിച്ചത്‌.

എട്ടുവര്‍ഷം മുമ്പാണ്‌ വീട്ടുകാരുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ ഭൂപീന്ദറും ഹര്‍ഷും വിവാഹിതരായത്‌. ഭൂമി വാങ്ങി മറിച്ചുവില്‍പ്പനനടത്തലായിരുന്നു ഭൂപീന്ദറിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം.

കഴിഞ്ഞ ഓഗസ്‌റ്റ്‌ 28ന്‌ ഭൂപീന്ദര്‍ സുഹൃത്ത്‌ യോഗരാജുമൊത്ത്‌ കാറില്‍ വരുമ്പോള്‍ കാവല്‍ക്കാരനില്ലാത്ത റെയില്‍വെ ലെവല്‍ക്രോസില്‍വെച്ച്‌ കാറില്‍ തീവണ്ടിയിടിക്കുകയായിരുന്നു. യോഗരാജ്‌ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അബോധാവസ്ഥയിലായ ഭൂപീന്ദറിലെ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി.

എതിര്‍പ്പുകളെ കണക്കിലെടുക്കാതെ വിവാഹം ചെയ്‌തതിനാല്‍ ഭൂപീന്ദറിന്റെ കുടുംബക്കാര്‍ ഹര്‍ഷിനെ സഹായിക്കാനെത്തിയില്ല. ഹര്‍ഷിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നുമില്ല. തുടര്‍ന്ന്‌ കയ്യിലുണ്ടായിരുന്ന ആഭരണങ്ങളും ഭൂമിയും വിറ്റ്‌ ഹര്‍ഷ്‌ ഭര്‍ത്താവിനെ ചികിത്സിച്ചു.

ഇതിനകം ഒരു ലക്ഷം രൂപയോളം ചികിത്സയ്‌ക്ക്‌ ചെലവായി. ഇനിയും മൂന്നോ നാലോ ലക്ഷം രൂപ ചെലവാക്കിയെങ്കില്‍ മാത്രമേ ഭൂപീന്ദറിന്റെ ആരോഗ്യം പൂര്‍വ്വ സ്ഥിതിയിലാവുകയുള്ളുവെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌.

'ഇനി വില്‍ക്കാന്‍ കയ്യിലൊന്നും ബാക്കിയില്ലാത്തതിനാലാണ്‌ ഞാന്‍ സ്വയം വില്‍ക്കാന്‍ തീരുമാനിച്ചത്‌. അതു പോരെങ്കില്‍ അഞ്ചു വയസ്സുകാരനായ മകനെയും വില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്‌'- ഹര്‍ഷ്‌ പറയുന്നു.

എന്നാല്‍ ഇങ്ങനെ പണം കണ്ടെത്തിയാലും ഭൂപീന്ദര്‍ പൂര്‍വ്വ സ്ഥിതിയിലാകുമെന്നോ അതിനെത്ര കാലം പിടിയ്‌ക്കുമെന്നോ ഉറപ്പിച്ചു പറയാന്‍ ഡോക്ടര്‍മാര്‍ക്കും കഴിയുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X