വിമാനയാത്രാ വിവാദം: ജോസഫിനെതിരെ ജുഡീഷ്യല്‍ അന്വേഷണം
തിരുവനന്തപുരം: വിമാനയാത്രാ വിവാദക്കേസില്‍ തമിഴ്‌നാട്ടിലെ അന്വേഷണം തീരുന്ന മുറയ്ക്ക് പി.ജെ ജോസഫിനെതിരെ മുന്‍പു പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ മന്ത്രിസഭയിലേയ്ക്ക് മടങ്ങിവരാനുള്ള ജോസഫിന്‍റെ കരുനീക്കങ്ങള്‍ തകിടം മറിഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇടതുമുന്നണിയില്‍ പുതിയ തര്‍ക്കത്തിനു തിരികൊളുത്തിയിട്ടുണ്ട്. വിമാനയാത്രാ വിവാദം സംബന്ധിച്ച് ജോസഫിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായാല്‍, നേരത്തെ തീരുമാനിച്ചതനുസരിച്ച് ഇവിടെ ജുഡീഷ്യല്‍ അന്വേഷണത്തിനു നടപടി ആരംഭിക്കുമെന്നായിരുന്നു മന്ത്രിസഭായോഗശേഷമുള്ള വി.എസിന്റെ പ്രഖ്യാപനം.
ഒരേസമയം രണ്ട് അന്വേഷണം നടത്തുന്നതു ശരിയല്ലെന്നു കരുതിയാണ് ജുഡീഷ്യല്‍ അന്വേഷണത്തിനു തുടര്‍ നടപടി എടുക്കാതിരുന്നത്. ഐജി ബി. സന്ധ്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടിയും ജുഡീഷ്യല്‍ അന്വേഷണവും കണിശമായും നടത്തേണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പി.ജെ. ജോസഫ് മന്ത്രിയായി മടങ്ങിവരുമോയെന്ന പത്രലേഖകരുടെ ചോദ്യത്തിന് ശരിയും തെറ്റും പറയാവുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നായിരുന്നു വി.എസിന്റെ മറുപടി.
അന്വേഷണം തീര്‍ന്നിട്ടില്ല. ചെന്നൈയിലേതിന്റെ തീരുമാനം വരട്ടെ. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാനാവൂ- വി.എസ്. പറഞ്ഞു.
മരാമത്തു വകുപ്പിനു മന്ത്രി വേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നുവച്ച് കോടതിയുടെ അധികാരത്തിന് മുകളില്‍ കയറി എന്തെങ്കിലും ചെയ്യാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ജോസഫ് ഗ്രൂപ്പ് പല നിര്‍ദേശങ്ങള്‍ വച്ചിരുന്നു- അദ്ദേഹം പറഞ്ഞു.
ജോസഫ് ഗ്രൂപ്പിന്റെ പുതിയ മന്ത്രി നീണ്ടുപോവുകയാണല്ലോയെന്ന ചോദ്യത്തിന് അവരുടെ കമ്മിറ്റിയുടെ തീരുമാനം തന്നോടു പറയുമ്പോള്‍ അതു താന്‍ പത്രലേഖകരെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications