കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഡറെ വരവേല്‍ക്കാന്‍ ഐ ഗ്രൂപ്പ്

  • By ബിജു കെ ഗണേഷ്
Google Oneindia Malayalam News

മുരളിയില്ലാതെ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങാന്‍ കരുണാകരന്‍ തയ്യാറായാല്‍ അദ്ദേഹത്തിന് വന്‍വരവേല്‍പ് നല്‍കാന്‍ പാര്‍ട്ടിയിലെ പഴയ ഐ ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്. പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ ആജന്മശത്രുവായി കരുതപ്പെട്ടിരുന്ന കെ കെ രാമചന്ദ്രന്‍ തന്നെ കരുണാകരനു വേണ്ടി പരസ്യമായി രംഗത്തു വന്നത് ഉമ്മന്‍ചാണ്ടി ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്.

കെ കെ രാമചന്ദ്രനും ജോസ് കുറ്റിയാനിയും പി എ ജോസഫും കഴിഞ്ഞ ദിവസം ദില്ലിയിലെത്തി ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല സഖ്യത്തിനെതിരെ ഹൈക്കമാന്റിനോട് ശക്തമായ വിമര്‍ശനം രേഖപ്പെടുത്തി. കരുണാകരന്റെ വരവിലെ തടയുന്നവരുടെ ലക്ഷ്യം നല്ലതല്ലെന്ന് ഇവര്‍ തുറന്നടിച്ചിട്ടുണ്ട്.

ചില ആളുകള്‍ അജണ്ട തീരുമാനിക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല സഖ്യത്തിനെതിരെ കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടുന്ന അസംതൃപ്തിയാണ് കരുണാകരന്റെ തിരിച്ചു വരവിലേയ്ക്ക് നയിക്കുന്ന ഘടകം.

കരുണാകരന്റെ വിശ്വസ്തരായി അവസാന നിമിഷം വരെ നില്‍ക്കുകയും അദ്ദേഹം പാര്‍ട്ടി വിട്ടതിനു ശേഷം കോണ്‍ഗ്രസില്‍ തുടരുകയും ചെയ്തവര്‍ പാര്‍ട്ടിയില്‍ വല്ലാതെ അവഗണിക്കപ്പെടുന്നുണ്ട്. പഴയ ഐ ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തല പോലും ഇവരെ കാര്യമായി പരിഗണിക്കുന്നില്ല. രൂക്ഷമായ അസംതൃപ്തിയോടെയാണ് പഴയ ഐ ഗ്രൂപ്പുകാര്‍ കോണ്‍ഗ്രസില്‍ തുടരുന്നത്.

മറുവശത്താകട്ടെ ആന്റണി ഗ്രൂപ്പിലെ പ്രധാനികള്‍ പലരും ഉമ്മന്‍ചാണ്ടിയുമായി രസത്തിലല്ല. ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ വിയോജിപ്പുളള ആന്റണി തന്നെയാണ് കരുണാകരനെ തിരിച്ചെത്തിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്നതും രഹസ്യമല്ല.

പണ്ട് പാര്‍ട്ടി വിട്ടു പോയ തന്നെ തിരികെ കോണ്‍ഗ്രസിലെത്തിച്ചതിന്റെ പ്രത്യുപകാരമായാണ് കരുണാകരനെ തിരികെ കൊണ്ടുവരാന്‍ ആന്റണി ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പോക്കില്‍ അമര്‍ഷമുളളവര്‍ പലരും മുരളിയെക്കൂടാതെ കരുണാകരന്‍ മടങ്ങിയെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. അടിമുടി പരാജയത്തില്‍ കുളിച്ചു നലില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസക്തമായ ഒരു പ്രക്ഷോഭവും നടത്താനാകാത്തത് നേതൃത്വത്തിന്റെ കഴിവുകേടായി വിലയിരുത്തപ്പെടുന്നു.

തിരുവാമ്പാടി ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പുകളില്‍ നേരിടുന്ന തിരിച്ചടിയും പ്രതിപക്ഷത്തിന് ഫലപ്രദമായി ഇടപെടാനാവുന്നില്ല എന്നതിന്റെ സൂചനകളാണെന്ന് കെ കെ രാമചന്ദ്രന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അടുത്ത പേജില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X