Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലെ കാറ്റ് ലീഡര്‍ക്ക് അനുകൂലം

ഉമ്മന്‍ചാണ്ടി - രമേശ് ചെന്നിത്തല - പി പി തങ്കച്ചന്‍ എന്നിവരടങ്ങുന്ന കോക്കസാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന ആക്ഷേപം പാര്‍ട്ടിക്കുളളില്‍ ശക്തമാണ്. സിപിഎമ്മിനെ അപേക്ഷിച്ച് അതിശക്തമായ രണ്ടാം നിര നേതാക്കളുളള പ്രസ്ഥാനമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളിലൂടെ കടന്നു വന്ന് കേരളത്തിലെ ശക്തമായ രാഷ്ട്രീയസാന്നിദ്ധ്യമായി മാറിയ പലരും ഇപ്പോള്‍ നിരാശരും നിഷ്ക്രിയരുമാണ്.

ചാനല്‍ ചര്‍ച്ചകളില്‍ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്നുവെന്നതല്ലാതെ ഇവര്‍‍ക്ക് കേരളത്തിലെ കോണ്‍ഗ്രസിന്റെയോ പ്രതിപക്ഷത്തിന്റെയോ പരിപാടികളില്‍ കാര്യമായ സ്ഥാനമൊന്നുമില്ല.

മുല്ലപ്പളളി രാമചന്ദ്രനും എം ഐ ഷാനവാസും കെ സുധാകരനും കടവൂര്‍ ശിവദാസനും രാജ് മോഹന്‍ ഉണ്ണിത്താനും തുടങ്ങി ശരത് ചന്ദ്രപ്രസാദു വരെയുളളവര്‍ കോണ്‍ഗ്രസിലേയ്ക്ക് കരുണാകരന്‍ മടങ്ങി വണമെന്ന തീവ്രമായ ആഗ്രഹം ഇപ്പോള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. ഒരു കാലത്ത് ശക്തനായ കരുണാകര വിരുദ്ധനായ കെ കെ രാമചന്ദ്രനിലൂടെ തങ്ങളുടെ ആഗ്രഹം പുറത്തറിയിച്ചത് വഴി വ്യക്തമായ സൂചനയാണ് ഇവര്‍ കരുണാകരന് നല്‍കുന്നത്.

അതിശക്തമായ പിന്തുണയാണ് കരുണാകരനെ കോണ്‍ഗ്രസില്‍ കാത്തിരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. മറ്റാരെക്കാള്‍ നന്നായി കരുണാകരന് ഇത് അറിയുകയും ചെയ്യാം. അതുകൊണ്ടാണ് രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി താന്‍ കോണ്‍ഗ്രസിലേയ്ക്ക് ചിലപ്പോള്‍ മടങ്ങിപ്പോയേക്കാം എന്നൊക്കെ ലീഡര്‍ കാച്ചുന്നത്.

മുരളിയോടൊപ്പം കോണ്‍ഗ്രസില്‍ മടങ്ങിയാല്‍ ഈ പിന്തുണ കിട്ടില്ലെന്നും കരുണാകരന് നന്നായി അറിയാം. എം പി ഗംഗാധരന്‍ അടക്കമുളളവരെയും കോണ്‍ഗ്രസില്‍ തുടരുന്നവര്‍ അംഗീകരിക്കാനിടയില്ല. ഏകനായി കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തണമെന്നാണ് കോണ്‍ഗ്രസിലെ കരുണാകരന്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്.

തന്നെക്കൂടാതെ അച്ഛന്‍ കോണ്‍ഗ്രസില്‍ തിരികെപോകുന്നത് മുരളീധരന്‍ എങ്ങനെ സഹിക്കുമെന്നത് മില്യണ്‍ ഡോളര്‍ ചോദ്യമാണ്. കോണ്‍ഗ്രസില്‍ തന്നെക്കാത്തിരിക്കുന്ന അവസരങ്ങളുടെ പാലാഴി കരുണാകരന്‍ ഉപയോഗപ്പെടുത്തുമോ, മകന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങുമോ എന്നതാണ് വരും നാളുകളില്‍ കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ സമസ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+