മന്ത്രി സി.ദിവാകരന് 12ലക്ഷംരൂപ കടം
തിരൂര്‍: മകനെ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തയയ്‌ക്കാന്‍ സംസ്ഥാനത്തെ ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്നും വായ്‌പയെടുത്ത് വെട്ടിലായിരിക്കുകയാണെന്ന് മന്ത്രി സി ദിവാകരന്‍.
വിരമിച്ചശേഷവും തനിയ്‌ക്ക് ഈവായ്‌പ തിരിച്ചടയ്‌ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 12ലക്ഷം രൂപയാണ് മന്ത്രി വായ്‌പയെടുത്തിരിക്കുന്നത്.
വിദ്യാഭ്യാസത്തിനം മറ്റ് അത്യാവശ്യങ്ങള്‍ക്കും പലിശയില്ലാതെയും കുറഞ്ഞ പലിശയ്‌ക്കും വായ്‌പ കൊടുക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി പറഞ്ഞു.
രാജ്യത്തെ കോടീശ്വരന്‍മാരില്‍ നിന്ന് വായ്‌പ തിരിച്ചു പിടിക്കാതെ പാവങ്ങളെ ഉപദ്രവിയ്‌ക്കുന്ന സമീപനം ബാങ്ക് ജീവനക്കാര്‍ തിരുത്തണം. ആത്മഹത്യ ചെയ്യുന്വരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടാതെത്‌നനെ ബാങ്കുകള്‍ തയ്യാറാകണം- അദ്ദേഹം പറഞ്ഞു.
ഓള്‍ കേരള കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തിരൂരില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications