"പശുവിന്റെ പിറകെ കുട്ടി പോകില്ല"
പാലക്കാട് : കരുണാകരന്‍ പാര്‍ട്ടി വിട്ടാല്‍ താന്‍ പിറകെ പോകില്ലെന്ന് കെ മുരളീധരന്‍. പശുവിനു പിന്നാലെ കുട്ടി പോകില്ലെന്നും കുട്ടിയിപ്പോള്‍ വളര്‍ന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
കരുണാകരന്‍ എന്‍സിപിയില്‍ നിന്നും പോയാല്‍ അദ്ദേഹം കൂടുതല്‍ അപമാനിതാവും. മൊഹിസിന കിദ്വാനിയുടെ പ്രസ്താവനയോടെ അക്കാര്യം വ്യക്തമായി. അദ്ദേഹം പോയെന്ന് കരുതി എന്‍സിപിയ്ക്ക് യാതൊരു ക്ഷീണവും ഉണ്ടാകില്ലെന്നും മുരളീധരന്‍ പ്രസ്താവിച്ചു.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന എന്‍സിപിയുടെ കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെയും എംഎല്‍എമാരുടെയും യോഗത്തിനു ശേഷം അനശ്ചിതത്വത്തിന് വിരാമമാകുമെന്നും മുരളി വ്യക്തമാക്കി.
കോണ്‍ഗ്രസിലേയ്ക്ക് ചെല്ലാന്‍ തങ്ങളെയാരും ക്ഷണിച്ചിട്ടില്ല. സോണിയയോ ഉമ്മന്‍ചാണ്ടിയോ ക്ഷണിച്ചില്ല. കരുണാകരന്‍ ലക്ഷ്യമിട്ടത് വിശാലമായ കോണ്‍ഗ്രസ് ഐക്യമാണ്. കോണ്‍ഗ്രസുകാരനായ അദ്ദേഹത്തിന്റെ ആ ആഗ്രഹത്തെ ആര്‍ക്കും കുറ്റം പറയാനാകില്ല. അതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസുമായി ലയനമില്ല. എന്തുവന്നാലും താന്‍ എന്‍സിപി വിട്ടു പോവുകയുമില്ല. മുരളീധരന്‍ വികാരാധീനനായി.
കേരളത്തിലെ എന്‍സിപിയുമായി സഖ്യത്തിനാണ് ശ്രമിക്കുന്നതെങ്കില്‍ അക്കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വം തുറന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications