Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതാവിനെ ഒളിച്ചുവെച്ചതിനെതിരെ പരാതി

തിരുവനന്തപുരം : കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ചുമലതയേറ്റ ശേഷം ആദ്യമായി സംസ്ഥാനത്ത് എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയെ കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വം ഒളിപ്പിച്ച് വച്ചതായി ആക്ഷേപം.

കിദ്വായി കേരളത്തിലെത്തിയ ആദ്യദിനം കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലാണ് ഉമ്മന്‍ചാണ്ടിയും സംഘവും അവരെ പാര്‍പ്പിച്ചത്. പിറ്റേ ദിവസം അവരെ തോട്ടപ്പളളിയിലെ കല്‍പകവാടി റിസോര്‍ട്ടിലേയ്ക്ക് മാറ്റി. കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ കിദ്വായിയെ കാണാനെത്തുന്നത് തടയുക എന്നതായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തന്ത്രം.

ദില്ലിയില്‍ പിടിപാടുളള നേതാക്കള്‍ കിദ്വാനിയുമായി രഹസ്യ ചര്‍ച്ചയെന്ന പേരില്‍ അവരുടെ മുറിയില്‍ മണിക്കൂറുകളോളം തങ്ങിയതിനെയും എതിര്‍പക്ഷം എതിര്‍ക്കുന്നു. കരുണാകരന്‍ കോണ്‍ഗ്രസില്‍ എത്തുന്നതിനെതിരെ അഭിപ്രായം പറയാനെത്തിയ വക്കം പുരുഷോത്തമന്‍ ഒരു മണിക്കൂറിലേറെ കിദ്വാനിയുമായി രഹസ്യചര്‍ച്ച നടത്തി.

എഐസിസി സെക്രട്ടറിയെ കെപിസിസി യോഗത്തില്‍ പങ്കെടുപ്പിക്കാത്തതിനും ഒരുവിഭാഗം നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. കെപിസിസിയിലെ നല്ലൊരു വിഭാഗവും കരുണാകരന്‍ തിരികെ വരണമെന്ന അഭിപ്രായമുളളവരാണ്.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സോണിയാഗാന്ധിയ്ക്ക് പരാതി നല്‍കാനാണ് കോണ്‍ഗ്രസിലെ വിമതരുടെ ശ്രമം. കരുണാകരന്‍ വരരുത് എന്ന് അഭിപ്രായമുളളവരുമായി മാത്രം ചര്‍ച്ച നടത്തി കിദ്വാനി തിരിച്ചു പോയി എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

എന്നാല്‍ കരുണാകരന്‍ തിരികെയെത്തണമെന്ന് അഭിപ്രായമുളള ജി കാര്‍ത്തികേയന്‍, പി സി ചാക്കോ, എം ഐ ഷാനവാസ്, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ തങ്ങളുടെ നിലപാട് ശക്തമായി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കരുണാകരന്റെ കോണ്‍ഗ്രസ് പുനപ്രവേശന കാര്യത്തില്‍ ഇനി എ കെ ആന്റണിയുടെ നിലപാടാണ് പ്രധാനം. കരുണാകരനെതിരെ ഒരു നിലപാട് ആന്റണി സ്വീകരിക്കാനുളള സാധ്യത വിരളമായിരിക്കെ ഹൈക്കമാന്റ് പ്രഖ്യാപനത്തിന് കാതോര്‍ക്കുകയാണ് സംസ്ഥാന രാഷ്ട്രീയം.










Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+