ചലച്ചിത്രതാരത്തെ ജോലിവാഗ്‌ദാനം ചെയ്‌ത് പീഡിപ്പിച്ചു
ചെന്നൈ: തമിഴ്, തെലുങ്ക് ചലച്ചിത്ര ലോകത്തെ ജൂനിയര്‍നടിയെ വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പീഡനത്തിനിരയാക്കി.
ഇരുപത്തിനാലുകാരിയായ വാസന്തിയാണ് മനുഷ്യക്കടത്ത് സംഘത്തില്‍ അകപ്പെട്ട് പീഡന മുറകള്‍ക്ക് ഇരയായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് നല്ല ശംബളത്തില്‍ ബാര്‍ ഡാന്‍സര്‍ ജോലി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ഒരു മനുഷ്യക്കടത്ത് സംഘത്തിലെ ഇടനിലക്കാരന്‍ വാസന്തിടെ മൂന്നുമാസത്തെ കരാറില്‍ ഒപ്പുവെപ്പിച്ചത്.
ഇതുപ്രകാരം ജോലിയ്‌ക്കായി ഗള്‍ഫില്‍ പോയ വാസന്തി ജൂണ്‍ മാസത്തില്‍ തിരിച്ചെത്തിയത് സംസാരിയ്‌ക്കാനും എഴുന്നേറ്റ് നടക്കാനും കഴിയാത്ത നിലയിലായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ യുവതിയ്‌ക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ആര്‍ക്കും വ്യക്തമല്ല.
അവിടെ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവള്‍ക്ക് അസുഖം വന്നതാണെന്നും ചികിത്സകൊണ്ട് ഫലമില്ലാഞ്ഞ് തിരിച്ചയച്ചതാണെന്നുമാണ് ഏജന്റ് പറയുന്നത്- വാസന്തിയുടെ അമ്മ ഗീത പറയുന്നു.
ദുബായില്‍ വെച്ചുണ്ടായ എന്തോ സംഭവം അവളില്‍ കടുത്ത ആഘാതമുണ്ടാക്കിയിരിക്കുന്നുവെന്നാണ് അവളെ ചികിത്സയ്‌ക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. വാസന്തിയ്‌ക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്ന് സംശയിക്കുന്നുവെന്നാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫേര്‍ ഓര്‍ഗനൈസേഷന്റെ തലവന്‍ ഹരിഹരന്‍ പറയുന്നത്.
വാസന്തിയെപ്പോലെയുള്ള എത്രയോ പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് ദുബായില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവരുന്നുണ്ടെന്ന് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളും പറയുന്നു. അവിടെയെത്തിക്കഴിഞ്ഞാല്‍ വാഗ്‌ദാനം ചെയ്‌ത ജോലിയ്‌ക്കു പകരം പലരെയും ലൈംഗികവൃത്തിയ്‌ക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
ആളുകളെ ആകര്‍ഷിയ്‌ക്കാന്‍ കഴിയാത്ത പെണ്‍കുട്ടികളെ ഇറുട്ടുമുറിയിലിടുകയും ഭക്ഷണം കൊടുക്കാതെ ശാരീരിക പീഡനമേല്‍പ്പിക്കുകയും ചെയ്യുന്നു. ഭീഷണിപ്പെടുത്തുകയും ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത രീതിയില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെയ്‌ക്കുകയും ചെയ്യുന്നു-മുമ്പ് ഈമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഇടനിലക്കാരന്‍ വിശദീകരിയ്‌ക്കുന്നു.
ഏറെ നാളത്തെ ചികിത്സയെത്തുടര്‍ന്ന് ഇപ്പോള്‍ വാസന്തിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. വിഷമിച്ചാണെങ്കിലും അല്‌പം സംസാരിയ്‌ക്കാനും കഴിയുന്നുണ്ട്. പക്ഷേ ദുബയില്‍ എന്താണ് സംഭവിച്ചതെന്ന് മാത്രം ഇനിയും വാസന്തി തുറന്നു പറഞ്ഞിട്ടില്ല.
ഇതിനെപ്പറ്റി ഡോക്ടര്‍മാര്‍ എന്തെങ്കിലും ചോദിയ്‌ക്കുമ്പോള്‍ വാസന്തിയുടെ അവസ്ഥ വീണ്ടും കുഴപ്പത്തിലാകുന്നു. വാസന്തിയെ ദുബയിലേയ്‌ക്ക് കൊണ്ടുപോയ ഇടനിലക്കാരനായി അന്വേഷണം നടത്തുകയാണ് പൊലീസ്.












Click it and Unblock the Notifications